Flash News

പകര്‍ച്ചപ്പനി : ഡോക്ടര്‍മാരെ നിയമിക്കാന്‍ നിര്‍ദേശം



തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കല്‍ സ്റ്റാഫിനെയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ടു ഡോക്ടര്‍മാരെയും രണ്ടു പാരാമെഡിക്കല്‍ ജീവനക്കാരെയും താല്‍ക്കാലികമായി നിയമിക്കാന്‍ നിര്‍ദേശിച്ച് ഉത്തരവായി. പുതുതായി നിയമിക്കുന്നവരുടെ സേവനം പ്രയോജനപ്പെടുത്തി ആരോഗ്യകേന്ദ്രങ്ങള്‍ രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കണം. താല്‍ക്കാലികമായി നിയമിക്കപ്പെടുന്നവര്‍ക്ക് ആരോഗ്യദൗത്യം മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള വേതനം തദ്ദേശസ്ഥാപനങ്ങള്‍ തനത്/പ്ലാന്‍ ഫണ്ട് എന്നിവയില്‍ നിന്നു നല്‍കണം. പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ഇതിന് ആവശ്യമായ ചെലവ് പിന്നീട് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കും. ഗ്രാമപ്പഞ്ചായത്ത്, നഗരസഭാ വാര്‍ഡ് തലത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് ഓരോ വാര്‍ഡിലും 25,000 രൂപ ചെലവഴിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുടുംബശ്രീ, ആശാ വര്‍ക്കര്‍മാരുടെ പങ്കാളിത്തത്തോടെ 27, 28, 29 തിയ്യതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇതില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it