kozhikode local

പകര്‍ച്ചപ്പനി : ആസ്റ്റര്‍ മിംസില്‍ പ്രത്യേക ഫീവര്‍ ക്ലിനിക് ആരംഭിച്ചു



കോഴിക്കോട്: കാലവര്‍ഷത്തിനൊപ്പം വ്യാപകമാകുന്ന വിവിധയിനം പകര്‍ച്ചപ്പനികള്‍ ചികിത്സിക്കുന്നതിനായി ആസ്റ്റര്‍ മിംസ് പ്രത്യേക ഫീവര്‍ ക്ലിനിക് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. ആസ്റ്റര്‍ മിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു ബഷീര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പനി ബാധിച്ച രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ചികിലല്‍സാസൗകര്യങ്ങളാണ് ക്ലിനിക്കില്‍ ലഭ്യമാക്കുന്നത്. ഏത് തരം പനിയാണ് ബാധിച്ചിരിക്കുന്നത് എന്ന് വ്യക്തമായി തിരിച്ചറിയുന്നതിനുള്ള വിശദമായ പരിശോധനകളും ടെസ്റ്റുകളും കുറഞ്ഞ നിരക്കി ല്‍ ഫീവര്‍ ക്ലിനിക്കില്‍ ലഭ്യമാകും. 700 രൂപയിലധികം ചെലവു വരുന്ന എസ്ജിപിടി, യൂറിന്‍, സിബിസി ടെസ്റ്റുകളും ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും കൂടി 250 രൂപയ്ക്കാണ് ഫീവര്‍ ക്ലിനിക്കില്‍ ലഭ്യമാക്കിയിരിക്കുന്നത്. രോഗികള്‍ക്ക് 0495 3091091 എന്ന നമ്പരില്‍ വിളിച്ച് ഫീവര്‍ ക്ലിനിക്കില്‍ അപ്പോയിന്‍മെന്റ് എടുക്കാവുന്നതാണ്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പരിശോധനയിലൂടെയും ടെസ്റ്റുകളിലൂടെയും പനിയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും ശരിയായ ചികില്‍സ നിര്‍ദേശിക്കുന്നതിനുമായിരിക്കും ഫീവര്‍ ക്ലിനിക്ക് ശ്രദ്ധയൂന്നുകയെന്ന് ആസ്റ്റര്‍ മിംസ് സിഇഒ ഡോ. രാഹുല്‍ മേനോന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it