kozhikode local

പകര്‍ച്ചപ്പനിയെ പേടിച്ച് ജില്ല



കോഴിക്കോട്: വേനല്‍ കനക്കുമ്പോള്‍ പകര്‍ച്ചപ്പനിയെ പേടിച്ച് ജില്ല. എച്ച് വണ്‍ എന്‍ വണ്ണും ഡെങ്കിപ്പനിയുമാണ് ഭീതിയിലാക്കുന്നത്. ഓരോ ദിവസവും നിരവധി പേരാണ് പനി ബാധിച്ച് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയ്‌ക്കെത്തുന്നത്. കഴിഞ്ഞ ദിവസം എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു എന്നത് പനി ഭീതി വര്‍ധിപ്പിക്കുന്നു. എച്ച് വണ്‍ എന്‍വണ്ണിനൊപ്പം ഡെങ്കിപ്പനി ഭീതിയും ജില്ലയിലുണ്ട്. ജില്ലയില്‍ ഡെങ്കിപ്പനി ലക്ഷണവുമായി ചികില്‍സയ്‌ക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ആറിന് 559 പേര്‍ ഒപിയില്‍ ചികില്‍സയ്‌ക്കെത്തിയപ്പോള്‍ ഡെങ്കി ലക്ഷണവുമായി 25 പേരാണ് എത്തിയത്. ഇതില്‍ നാലുപേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. അഞ്ചിന് 597 പേരാണ് ചികില്‍സയ്‌ക്കെത്തിയതെങ്കില്‍ 16പേര്‍ ഡെങ്കി ലക്ഷണവുമായി ചികില്‍സയ്്‌ക്കെത്തിയിരുന്നു. നാലുപേര്‍ക്കാണ് എച്ച് വ ണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് പനി സ്ഥിരീകരിച്ചു. ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും ആണ്. മൂന്നിന് 20 പേര്‍ ഡെങ്കിപ്പനി ലക്ഷണവുമായി എത്തിയിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. ഈഡിസ് ജനുസിലെ, ഈജിപ്തി, അല്‍ബോപിക്ട്‌സ്എന്നീ ഇനം പെണ്‍ കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാവുന്ന രോഗമാണ് ഡെങ്കിപ്പനി. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛര്‍ദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. എല്ലു നുറുങ്ങുന്ന വേദന അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ബ്രേക്ക് ബോണ്‍ ഫീവര്‍’ എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാള്‍ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താല്‍ ഈ രോഗത്തിനു സാഡില്‍ ബാഗ് സിന്‍ഡ്രോം എന്നും പേരുണ്ട്.
Next Story

RELATED STORIES

Share it