palakkad local

പകര്‍ച്ചപ്പനിയും മഴക്കാല രോഗങ്ങളും വ്യാപകം ; ഇനിയും ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല



ആനക്കര:മഴ മൂലം റോഡായ റോഡിലും തോടായ തോടുകളിലുമെല്ലാം കോഴി അവശിഷ്ടങ്ങള്‍. ആരോഗ്യവകുപ്പും പഞ്ചായത്തുകളും നോക്കു കുത്തി. പകര്‍ച്ച പനികളും മഴക്കാല രോഗങ്ങളും വ്യാപകമായിട്ടും ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല.  ജില്ലയുടെ തൃത്താല മേഖലയിലാണ് കോഴിമാലിന്യങ്ങള്‍  നിക്ഷേപിക്കുന്നത് . നാട്ടുകാര്‍ ഇതു മൂലം പൊറുതിമുട്ടിയിരിക്കുകയാണ്. പരാതികള്‍ മുഖവിലക്കെടുക്കാത്ത പഞ്ചായത്തുകള്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത് വന്നിരിക്കുകയാണ്.ഇന്നലെ രാത്രിയില്‍ ആനക്കര നീലിയാട് റോഡരികിലെ ആനക്കരക്കു സമീപത്തുള്ള തോട്ടില്‍ കോഴി അവശിഷ്ടങ്ങള്‍ വ്യാപകമായി നിക്ഷേപിച്ചിട്ടുണ്ട്.ദുര്‍ഗന്ധവും നായ്്്ക്കളുടെ ശല്ല്യവും കാരണം ഇതുവഴി കാല്‍ നടയാത്രക്ക് പോലും കഴിയാത്ത സ്ഥിതിയിലാണ്.ആനക്കര നീലിയാട് റോഡ്, ആനക്കര ഹൈസ്‌കൂള്‍ കുമ്പിടി യൂനിയന്‍ ഷെഡ്ഡ് റോഡ്,ആനക്കര ഡയറ്റിന് സമീപം, എന്നിവിടങ്ങളില്‍ ഇടക്കിടെ  മാലിന്യങ്ങള്‍ തള്ളുമ്പോള്‍ മറ്റ് മേഖലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് ഇവ തളളുന്നത്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഇവ വ്യാപകമായി കൊണ്ടുവന്ന് തള്ളുന്നതെന്നാണ് പരാതി. മാലിന്യങ്ങള്‍ കൊണ്ടു പോയി കളയുന്നതിന് കിലോവിന് 10 രൂപ വെച്ച് നല്‍കുന്നുണ്ടെന്നാണ് പറയുന്നത്. കോഴിക്കടയിലെ അവശിഷ്ടടങ്ങള്‍ക്ക് പുറമെ , പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍,ബാര്‍ബര്‍ഷോപ്പിലെ അവശിഷ്ട്ടങ്ങള്‍ എന്നിവയും വ്യാപകമായി റോഡുകളില്‍ തള്ളുന്നുണ്ട്.  ബൈക്കുകള്‍,ഗുഡ്‌സ് ഓട്ടോകള്‍, ഒട്ടോറിക്ഷകള്‍ എന്നിവയിലാണ് രാത്രിയില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് പാതയോരങ്ങളില്‍ നിക്ഷേപിക്കുന്നത്. ഇപ്പോള്‍ പലയിടത്തും നടുറോഡിലാണ് കോഴികടയിലെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത്. അലക്ഷ്യമായി തള്ളുന്ന മാലിന്യങ്ങള്‍ തെരുവുനായകളും കാക്കകളും ജലസ്രോതസ്സുകളില്‍ കൊണ്ടുവന്നിടുന്നതിനാല്‍ ഈ പ്രദേശത്തെ കുടിവെള്ളവും മലിനമാകുന്നതായി പരാതിയുണ്ട്.
Next Story

RELATED STORIES

Share it