Flash News

പകരത്തിന് പകരം ? മട്ടന്നൂരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു

പകരത്തിന് പകരം ? മട്ടന്നൂരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു
X


കണ്ണൂര്‍ : മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതിന് തൊട്ടുപിന്നാലെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു.
ഇവരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂരില്‍ നെല്ലൂന്നിയിലെ സച്ചിന്‍, സുജി, വിജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
പെട്രോള്‍ പമ്പില്‍ വച്ച് കാറിലെത്തിയ സംഘം ഇവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
നേരത്തേ മട്ടന്നൂരില്‍ മൂന്ന് സിപിഎമ്മുകാര്‍ക്ക് വെട്ടേറ്റിരുന്നു. ലതീഷ്, സായി ഡെനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ബൈക്കിലെത്തിയ സംഘം ഇവരെ വെട്ടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം അധികം വൈകാതെയാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
Next Story

RELATED STORIES

Share it