kannur local

നൗഷാദ് വധശ്രമം; 10 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

പാനൂര്‍: ചെണ്ടയാട്ട് സിപിഎം നേതാവിന് വെട്ടേറ്റ സംഭവത്തില്‍ 10 ആര്‍എസ്എസ് പ്രവത്തകര്‍ക്കെതിരേ വധശ്രമത്തിന് പോലിസ് കേസെടുത്തു. ചെണ്ടയാട് കുനിമ്മലിലെ തുണ്ടിയില്‍ ഷാജി, തൈവച്ചപറമ്പത്ത് ശ്രീജിത്ത്, താഴെ പീടികയില്‍ ശരത്, വിനോദന്‍, അമല്‍ രാജ്, കുനിയില്‍ സനൂപ്, നടമ്മലിലെ പുളിയത്താമല്‍ കെ പി ചിത്രകേയന്‍, അക്കാനിശ്ശേരിയിലെ മാവുള്ള പറമ്പത്ത് ജിഗീഷ്, എം പി സുബീഷ്, പിലാവുള്ള പറമ്പത്ത് നിജില്‍ എന്നിവര്‍ക്കെതിരേയാണു കേസ്. സിപിഎം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ കെ നൗഷാദി(38)നെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി 10.15ഓടെയായിരുന്നു സംഭവം. നൗഷാദും സുഹൃത്ത് പൂളാണ്ടി നൗഫലും (30) സ്‌കൂട്ടറില്‍ പോകവെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. 22 വെട്ടേറ്റിട്ടുണ്ട്. ഇടത് കൈപത്തിയുടെ ഞരമ്പ് മുറിയുകയും എല്ലുകള്‍ തകരുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നൗഷാദിന്റെ കൂടെയുണ്ടായിരുന്ന നൗഫലിനും പരിക്കേറ്റിരുന്നു. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് മേഖലയില്‍ തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, പാനൂര്‍ സിഐ വിവി ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. പ്രതികള്‍ക്കും ആയുധങ്ങള്‍ക്കുമായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി
Next Story

RELATED STORIES

Share it