Flash News

നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയത് മുസ്‌ലിമായതിനാല്‍: വെള്ളാപ്പള്ളി ; വെള്ളാപ്പള്ളി തൊഗാഡിയയെന്ന് സുധീരന്‍

നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയത് മുസ്‌ലിമായതിനാല്‍: വെള്ളാപ്പള്ളി ;  വെള്ളാപ്പള്ളി  തൊഗാഡിയയെന്ന് സുധീരന്‍
X
vellapally

കൊച്ചി: കോഴിക്കോട് മാന്‍ഹോളില്‍ വീണു മരിച്ച കരുവശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയത് മുസ് ലിമായതിന്റെ പേരിലാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മരിച്ചത് ഹിന്ദു ആണെങ്കില്‍ സര്‍ക്കാര്‍ തിരിഞ്ഞ് നോക്കില്ലായിരുന്നുവെന്നും നടേശന്‍  സമത്വമുന്നേറ്റ യാത്രക്കിടെ കൊച്ചിയില്‍ പറഞ്ഞു.
നൗഷാദ് മരിച്ചപ്പോള്‍ ഭാര്യയുടെ വിദ്യാഭ്യാസയോഗ്യതയനുസരിച്ച് ജോലി നല്‍കി. പത്തു ലക്ഷം രൂപയും നല്‍കി. മരിക്കണമെങ്കില്‍ മുസ്‌ലിമായി മരിക്കണം. അടുത്തിടെ അപകടത്തില്‍ മരിച്ച ഹാന്‍ഡ്‌ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. മാധ്യമങ്ങള്‍
മാധ്യമങ്ങള്‍ ഹിന്ദുവിരുദ്ധ ഗൂഢാലോചന നടത്തുന്നു.മാധ്യമങ്ങള്‍ ഹിന്ദുക്കളെക്കൊണ്ട് തന്നെ ഹിന്ദുവിരുദ്ധ പ്രചാരണം നടത്തുകയാണ്. ചാനലുകളും വര്‍ഗീയത വളര്‍ത്തുന്നു-  വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി വെള്ളാപ്പള്ളി കേരളത്തിലെ

[related]

തൊഗാഡിയയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ കുറ്റപ്പെടുത്തി. അതിനിടെ വെള്ളാപ്പള്ളിയുടെ വിവാദപ്രസ്താവനയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ കോഴിക്കോട് പ്രതിഷേധിച്ചു. ഓട്ടോതൊഴിലാളിയൂനിയനും പ്രതിഷേധിച്ചു.

noushad

കോഴിക്കോട് പാളയത്ത്  മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു നൗഷാദ് മരണപ്പെട്ടത്.
Next Story

RELATED STORIES

Share it