Flash News

നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയായി

നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയായി
X


കോഴിക്കോട്: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനിടെ മരണപ്പെട്ട നൗഷാദിന്റെ ഭാര്യ സഫ്രീന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലാണ് സഫ്രീനയുടെ ആദ്യ നിയമനം. ശനിയാഴ്ച പകല്‍ പതിനൊന്നോടെയാണ് സഫ്രീന കലക്ടറേറ്റിലെത്തിയത്. ജോലിയില്‍ പ്രവേശിക്കാനുള്ള നടപടിക്രമങ്ങള്‍ സഹപ്രവര്‍ത്തകര്‍ എളുപ്പമാക്കി.
റവന്യൂ വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്കായാണ് സഫ്രീനയുടെ നിയനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്കുള്ള ചില വിവരങ്ങള്‍ ചേര്‍ക്കുകയാണ് ആദ്യ ദിവസം ചെയ്ത്.
വെള്ളിയാഴ്ചയാണ് തപാലില്‍ നിയമന ഉത്തരവ് ലഭിച്ചത്. ഒരാഴ്ച മുമ്പ് എന്‍.ജി.ഒ യൂനിയന്‍ പ്രതിനിധികള്‍ ജോലി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു.
2015 നവംബര്‍ 26നായിരുന്നു നൗഷാദ് അപകടത്തില്‍ പെടുന്നത്. കോഴിക്കോട് തളി ഭാഗത്തെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടയില്‍ കുടുങ്ങിപ്പോയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഓട്ടോ െ്രെഡവറായ നൗഷാദ് അപകടത്തില്‍പ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നൗഷാദിന്റെ വീട് സന്ദര്‍ശിക്കുകയും ഭാര്യക്ക് ജോലി നല്‍കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. നഷ്ടപരിഹാരമായി കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും ജോലിക്കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
Next Story

RELATED STORIES

Share it