ന്യൂസിലന്‍ഡിന് സെമി ടിക്കറ്റ്

മൊഹാലി: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ന്യൂസിലന്‍ഡ് ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ പാകിസ്താനെയാണ് 22 റണ്‍സിന് കിവീസ് തോല്‍പ്പിച്ചത്. രണ്ടാം തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യതകള്‍ തുലാസിലായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 180 റണ്‍സെടുത്തു. മറുപടിയില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 158 റണ്‍സെടുക്കാനെ പാകിസ്താന് സാധിച്ചുള്ളൂ. 25 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 47 റണ്‍സെടുത്ത ഷര്‍ജീല്‍ ഖാനാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. അഹ്മദ് ഷെഹ്‌സാദ് 30 റണ്‍സെടത്തു. കിവീസിനായി മിച്ചെല്‍ സാന്റ്‌നറും ആദം മില്‍നെയും രണ്ടു വിക്കറ്റ് നേടി. ഇഷ് സോധിക്ക് ഒരു വിക്കറ്റ് ലഭിച്ചു.
48 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 80 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് കിവീസിന്റെ അമരക്കാരനായത്. റോസ് ടെയ്‌ലര്‍ പുറത്താവാതെ 23 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 36 റണ്‍സെടുത്തു.
Next Story

RELATED STORIES

Share it