Flash News

ന്യൂയോര്‍ക്ക് ആക്രമണം : പ്രതിക്ക് വധശിക്ഷ നല്‍കുമെന്ന് ട്രംപ്‌



വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണക്കേസിലെ പ്രതി ഒരു വര്‍ഷം മുമ്പേ ആക്രമണത്തിന് പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി പോലിസ്. കൂടുതല്‍ പേരെ കൊലപ്പെടുത്തുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് പ്രതി സയ്ഫുല്ലാ സായ്‌പോവ് വ്യക്തമാക്കിയതായും പോലിസ് അറിയിച്ചു. ഉസ്‌ബെക്കിസ്താന്‍ വംശജനായ പ്രതിക്കെതിരേ ഭീകരവാദ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്ക് വധശിക്ഷ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമുഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ന്യൂയോര്‍ക്കിലെ വധശിക്ഷാ നിരോധനത്തെ മറികടക്കാന്‍ ഫെഡറല്‍ നിയമപ്രകാരമാണ് സെയ്ഫുല്ലയ്‌ക്കെതിരേ കേസെടുത്തത്. പോലിസ് വെടിവയ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്് ശസ്ത്രക്രിയക്ക് വിധേയനാക്കിയ സെയ്ഫുല്ലയെ ഇന്നലെ വീല്‍ചെയറിലാണ് കോടതിയില്‍ ഹാജരാക്കിയത്. ബുധനാഴ്ച മാന്‍ഹട്ടനില്‍ വേള്‍ഡ് ട്രേഡ് സെന്ററിനു സമീപം ബൈക്ക്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ഏട്ടുപേരെ കൊലപ്പെടുത്തിയിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പോലിസ് വെടിവച്ച് വീഴ്ത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, മാന്‍ഹാട്ടന്‍ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് അര്‍ജന്റീനന്‍ ജനത ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആക്രമണത്തില്‍ മരിച്ച അഞ്ചുപേര്‍ അര്‍ജന്റീനക്കാരായിരുന്നു.
Next Story

RELATED STORIES

Share it