ന്യൂയോര്‍ക്കില്‍ സംഗീതപരിപാടിക്കിടെ വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സംഗീതപരിപാടിക്കിടെ നടന്ന വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഹിപ് ഹോപ് ഗായകന്‍ ടി ഐയുടെ (ക്ലിഫോഡ് ജോസഫ് ഹാരിസ് ജൂനിയര്‍) സംഗീതനിശയ്ക്കായി മാന്‍ഹട്ടണ്‍ യൂനിയന്‍ ചത്വരത്തിനു സമീപമുള്ള ഇര്‍വിങ് പ്ലാസയിലൊരുക്കിയ വേദിക്കു സമീപമായിരുന്നു ആക്രമണം നടന്നത്.

34കാരനാണ് കൊല്ലപ്പെട്ടതെന്നും ഇയാള്‍ക്കു നെഞ്ചിലാണു വെടിയേറ്റതെന്നും പോലിസ് അറിയിച്ചു. വയറിലും കാലിലുമായാണു മറ്റുള്ളവര്‍ക്കു വെടിയേറ്റത്.
Next Story

RELATED STORIES

Share it