kozhikode local

ന്യൂനമര്‍ദം: തീരദേശ മേഖലയില്‍ അതീവ ജാഗ്രതാനിര്‍ദേശം

കോഴിക്കോട്: കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കക്ക് തെക്ക്- പടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായുള്ള കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ തീരദേശ മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. തീരദേശ മേഖലയിലെ 19 വില്ലേജ് ഓഫിസുകള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ യു വി ജോസ് നിര്‍ദേശം നല്‍കി. വടകര താലൂക്കിലെ മൂന്ന് വില്ലേജ് ഓഫിസുകളും കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലെ എട്ട് വീതം വില്ലേജുകളുമാണ് മുന്‍കരുതല്‍ നടപടികള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുക. തഹസില്‍ദാര്‍മാര്‍ സ്ഥലത്ത് ക്യാംപ് ചെയ്യണമെന്നും നിര്‍ദേശം നല്‍കി.
ഫിഷറീസ്, ആരോഗ്യം, കോസ്റ്റ്ഗാര്‍ഡ്, ഫോറസ്റ്റ്, പോലിസ്, ഫയര്‍ ആന്റ് റസ്‌ക്യു, കെഎസ്ഇബി വകുപ്പുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് അറിയിപ്പുണ്ട്. തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദം വടക്ക്- പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുകയും 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. കടലിനുള്ളില്‍ കാറ്റിന്റെവേഗം 65 കിലോമീറ്റര്‍ വരെയും തിരമാല സാധാരണ നിലയില്‍ നിന്നും 3.8 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. 15 വരെ ഈ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാകും.
Next Story

RELATED STORIES

Share it