ന്യൂനമര്‍ദം; ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിന് പടിഞ്ഞാറ് ന്യൂനമര്‍ദം ശക്തിപ്പെട്ടുവരുന്നതിനാല്‍ അടുത്ത 24 മണിക്കൂര്‍  ലക്ഷദ്വീപ് ഭാഗത്ത് മല്‍സ്യബന്ധനത്തിന് പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏദന്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട സാഗര്‍ ചുഴലിക്കാറ്റിനുശേഷം പുതുതായി രൂപംകൊള്ളുന്ന ഈ ന്യൂനമര്‍ദം ഇന്നലെ രാത്രി മുതല്‍ ശക്തിപ്രാപിച്ചതോടെ വരുംദിവസങ്ങളില്‍ ഒമാന്‍ തീരത്തിനടുത്തേക്ക് മുന്നേറും.
Next Story

RELATED STORIES

Share it