Flash News

ന്യൂനമര്‍ദം:കൊല്ലം തീരദേശ മേഖലയില്‍ കനത്ത മഴ

ന്യൂനമര്‍ദം:കൊല്ലം തീരദേശ മേഖലയില്‍ കനത്ത മഴ
X
കൊല്ലം: ന്യൂനമര്‍ദത്തെ തുടര്‍ന്ന് കൊല്ലത്തെ തീരദേശ മേഖലയില്‍ ശക്തമായ മഴ.പരവുര്‍ മുതല്‍ നീണ്ടകര വരേയുള്ള തീര പ്രദേശത്താണ് മഴയും കാറ്റും അനുഭവപ്പെടുന്നത്. അതേസമയം കൊല്ലത്ത് നിന്ന് പോയ നാല്‍പതോളം ബോട്ടുകള്‍ ഇപ്പോഴും ഉള്‍കടലിലാണ്. ഇവരെ തിരിച്ചെക്കിക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച് വരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ഇന്ന് കടലില്‍ പോയ ബോട്ടുകളെയും വള്ളങ്ങളെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്വാകാഡ് തിരിച്ചെത്തിച്ചു.



ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്നതിനാല്‍ സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പതിനഞ്ചാം തിയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനു വിലക്കേര്‍പ്പെടുത്തി.
കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം തീവ്ര ന്യുനമര്‍ദമായി എന്നാണ് സൂചിപ്പിക്കുന്നത്.  നിലവില്‍ ഇത് തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറന്‍ ദിശയിലാണ്. ഈ ന്യുനമര്‍ദം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യുനമര്‍ദം (Deep Depression) ആകുകയും  ചെയ്യും എന്നാണ് നിരീക്ഷണം. കടലിനുള്ളില്‍ കാറ്റിന്റെ വേഗം 65 കിലോമീറ്റര്‍ വരെയും, തിരമാല സാധാരണയില്‍ നിന്നും 2.5 - 3.8 മീ. വരെയും ആകുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.
Next Story

RELATED STORIES

Share it