Life Style

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഫീ റീഇംബേഴ്‌സ്‌മെന്റ് സ്‌കീം

തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐറ്റിഐകളില്‍ പഠിക്കുന്ന മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം നല്‍കുന്ന പദ്ധതിയിലേക്ക് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2014-15ല്‍ ഫീസാനുകൂല്യം കിട്ടിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം വര്‍ഷത്തെ ആനുകൂല്യത്തിന് റിന്യൂവല്‍ ചെയ്താല്‍ മതിയാവും. അപേക്ഷകര്‍ക്ക് മിനിമം 75 ശതമാനം ഹാജര്‍ ഉണ്ടായിരിക്കണം. രണ്ടു വര്‍ഷം/ ഒരു വര്‍ഷം/ ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് യഥാക്രമം പരമാവധി 20,000, 10,000, 5000 രൂപ വീതമാണ് ആനുകൂല്യം നല്‍കുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവരുടെ അഭാവത്തില്‍ മാത്രം 6 ലക്ഷം രൂപ വരെ വരുമാന പരിധിയിലുള്ള അപേക്ഷകരെയും പരിഗണിക്കും.10 ശതമാനം ആനുകൂല്യം പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ എന്‍സിവിറ്റി, ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ്, പോളിടെക്‌നിക്/ കെഎഎസ്ഇ & ഐറ്റിഐ & കെജിസിഇറ്റി അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം.
നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ യോഗ്യതാ പരീക്ഷയ്ക്കു ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരെ കണ്ടെത്തും. ംംം. ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി. എന്ന വെബ് വിലാസത്തിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തിയ്യതി ഡിസംബര്‍ 15. അപേക്ഷ നല്‍കിയ ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട്, വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന രേഖകള്‍ സഹിതം (ആദ്യമായി അപേക്ഷിക്കുന്നവര്‍ മാത്രം) സ്ഥാപന മേധാവിക്ക് 22.12.2015നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2302090/2300524 എന്ന നമ്പരില്‍ വിളിക്കുക.
Next Story

RELATED STORIES

Share it