ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം തുടങ്ങി

കാസര്‍കോട്: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉജ്വല തുടക്കം. സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. യഹ്‌യ തളങ്കര പതാക ഉയര്‍ത്തി. സയ്യിദ് അത്താഉള്ള തങ്ങള്‍ ഉദ്യാവരം പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ടി ഇ അബ്ദുല്ല, എസ് എ എം ബഷീര്‍, മുഹമ്മദ് മുബാറക് ഹാജി, സുബൈര്‍ നെല്ലിക്കാപറമ്പ്, ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, എം എ മക്കാര്‍, സി മുഹമ്മദ് കുഞ്ഞി, അഡ്വ. സി എന്‍ ഇബ്രാഹിം, മൊയ്തീന്‍ കൊല്ലമ്പാടി, എ എ ജലീല്‍, എം എ ഖാസിം മുസ്‌ല്യാര്‍, യു എം അബ്ദുര്‍റഹ്മാന്‍ മൗലവി, മെട്രോ മുഹമ്മദ് ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍ സംസാരിച്ചു.
വിദ്യാഭ്യാസ സമ്മേളനം കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി പ്രസിഡന്റ് ബി എ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
ഡോ. സി പി ബാവഹാജിക്ക് അര്‍ജുന്‍ സിങ് അവാര്‍ഡ് സമ്മാനിക്കും. നടുക്കണ്ടി അബൂബക്കര്‍, മുസ്തഫ മുണ്ടുപാറ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, ഫൗസിയ ചൗധരി, ഡോ. കെ എം മുനീര്‍, ബാവഹാജി സംസാരിക്കും. ഉച്ചയ്ക്ക് നടക്കുന്ന സമാപന സമ്മേളനം കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it