ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ബോധവല്‍ക്കരണ ക്യാംപ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ കേരളത്തിലെ മൂന്ന് മേഖലകളിലായി വായ്പവിതരണ മേളയും ബോധവല്‍ക്കരണ ക്യാംപും സംഘടിപ്പിക്കുന്നു. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലയിലെ ഗുണഭോക്താക്കള്‍ക്ക് പെരിന്തല്‍മണ്ണ ന്യൂനപക്ഷ കോച്ചിങ് സെന്ററില്‍ ഈ മാസം ആറിന് രാവിലെ ഒമ്പതിന് നടക്കുന്ന ബോധവല്‍ക്കരണ ക്യാംപിന്റെയും വായ്പവിതരണ മേളയുടെയും ഉദ്ഘാടനം നഗരകാര്യ ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും.
ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്വയംതൊഴില്‍ വായ്പ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും ഈ ക്യാംപില്‍ പങ്കെടുക്കുന്നത്തിന് 0495- 276936 6, 2369366 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെയും കേരള സര്‍ക്കാരിന്റെയും വിവിധ പദ്ധതികളും ആനുകൂല്യങ്ങളുടെ പഠന ക്യാംപില്‍ വിശദീകരിക്കും. ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രൊജക്ട് റിപോര്‍ട് തയ്യാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പഠന ക്യാംപില്‍ അവതിരിപ്പിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ പഠന ക്യാംപില്‍ പങ്കെടുക്കാന്‍ മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലയിലെ ഗുണഭോക്താകള്‍ക്കുള്ള മേളയും ക്യാംപും ഈ മാസം 11ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം മേലേ തമ്പാനൂര്‍ സമസ്താലയം ബില്‍ഡിങില്‍ മൈനോറിറ്റി കോച്ചിങ് സെന്ററിലും (ഫോ ണ്‍: 0471- 2324232.) എറണാകുളം, ഇടുക്കി, കൊല്ലം, തൃശൂര്‍ എന്നീ ജില്ലയിലുള്ള ഗുണഭോക്താക്കള്‍ക്കുള്ള പഠന ക്യാംപ് ഈ മാസം 15ന് രാവിലെ ഒമ്പതിന് ആലുവ ബാങ്ക് ജങ്ഷനിലെ മൈനോറിറ്റി കോച്ചിങ് സെന്ററില്‍ (0484-2627655) വച്ചു നടക്കുന്നതാണെന്ന് ചെയര്‍മാന്‍ ചേര്‍ക്കളം അബ്ദുല്ലയും മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഫ പെരിഞ്ചീരിയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www. ksmdfcorg ല്‍ ലഭ്യമാണ്.
Next Story

RELATED STORIES

Share it