thiruvananthapuram local

ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരേ ജനരോഷം ഉയരണം: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരേ വര്‍ധിച്ചു വരുന്ന പീഡനങ്ങള്‍ക്ക് ഏറ്റവും ഒടുവിലത്തെ ഇരയാണ് കശ്മീര്‍ കഠ്‌വയിലെ എട്ടു വയസ്സുകാരിയുടെ കൊലപാതകം വ്യക്തമാക്കുന്നതെന്നും ഇതിനെതിരേ ജനരോഷം ഉയരണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു.
വികാസം സാംസ്‌കാരിക വേദി പൗരാവലിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ആസിഫ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാസം പ്രസിഡന്റ് പനച്ചൂര്‍ ഷാജഹാന്‍ പ്രതിജ്ഞ ചൊല്ലിയ ചടങ്ങില്‍ വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എം കെ മുനീര്‍, ഉബൈദുല്ല, സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, പാളയം ഇമാം വി പി സുഹൈബ് മൗലവി, ഫാ. എല്‍ദോ മറ്റമന, വിഴിഞ്ഞം സഈദ് മുസ്്‌ല്യാര്‍, കൊല്ലം തുളസി, കലാപ്രേമി ബഷീര്‍, സബീര്‍ തിരുമല, അഡ്വ. മുജീബ്, എഫ് എം ലാസര്‍, ജെസീന്താ മോറീസ്, കവിതാ വിശ്വനാഥ്, കൊല്ലം മോഹന്‍, റോഷന്‍, സോനിയാ മല്‍ഹാര്‍, മായ, ഗോപന്‍ ശാസ്തമംഗലം, എസ് കമാലുദ്ദീന്‍, വിഴിഞ്ഞം ഇസ്ഹാഖ്, തോപ്പില്‍ സുരേന്ദ്രന്‍, വെങ്ങാനൂര്‍ വിജയകുമാര്‍, ഹയ്യാഖ്, സന്തോഷ്, ഹുമയൂണ്‍ കബീര്‍, സുജാകൃഷ്ണ, ആര്യാ രാജന്‍, നാഷനല്‍ പ്രദീപ്കുമാര്‍, ഷീലാ എബ്രഹാം, ജഹാംഗീര്‍, സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ സംസാരിച്ചു.
Next Story

RELATED STORIES

Share it