kasaragod local

ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ ജീവിക്കുന്നത് ഭയപ്പാടിലൂടെ: നസറുദീന്‍ എളമരം

കാസര്‍കോട്: ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ ജീവിക്കുന്നതിപ്പോള്‍ വലിയ ഭയപ്പാടിലൂടെയാണെന്നും ഓരോ ദിനവും പുലരുന്നത് ന്യൂനപക്ഷ ദലിത് ധ്വംസനങ്ങളുടെ വാര്‍ത്തയിലുടെയാണെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം അഭിപ്രായപ്പെട്ടു. പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ എന്‍എ ടൂറിസ്റ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ “സൗഹാര്‍ദം 2018  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരക്ഷിതാവസ്ഥയിലേക്കാണ് നാട് നീങ്ങുന്നത്.
ഇതിനെ പ്രതിരോധിക്കേണ്ടവര്‍ പിന്‍മാറുമ്പോള്‍ അത് വലിയ അപചയത്തിന് കാരണമാവുന്നു. നന്‍മകള്‍ ഇല്ലാതാവുകയാണ്. സമ്രാജ്യത്വ ശക്തിയായ അമേരിക്കയെ അവരുടെ ചെയ്തികള്‍ അറിയാതെ ചില അറബ് രാജ്യങ്ങള്‍ പിന്തുണക്കുകയാണ്. ഇന്ത്യയിലെ ചരിത്രങ്ങളൊക്കെ വളച്ചൊടിക്കുന്നവര്‍ ഇന്ത്യയുടെ സംസ്‌കാരം അറിയാത്തവരാണ്. വര്‍ഷങ്ങള്‍ നീണ്ട സംഭവ ബഹുലമായ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടി തന്നവരെ പോലും വിസ്മരിച്ച് കൊണ്ടാണ് ഫാഷിസ്റ്റ് ശക്തികള്‍ പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് കാരനായ പ്രധാനമന്ത്രി മോദിയില്‍ നിന്ന് ന്യൂനപക്ഷ ദലിത് വിഭാഗത്തിന് സംരക്ഷണം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.
മോചിപ്പിക്കാന്‍ ന്യുനപക്ഷ ദലിത് വിഭാഗം സംഘടിതമായി മുന്നോട്ട് വന്നാല്‍ മാത്രമേ സാധ്യമാവുകയുള്ളുവെന്നും എളമരം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വൈമുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹനീഫ ഉദുമ സംസാരിച്ചു.
Next Story

RELATED STORIES

Share it