kozhikode local

ന്യൂനപക്ഷങ്ങള്‍ ഒപ്പം നിന്നു; തിരുവമ്പാടി ഇടത് തിരിച്ചു പിടിച്ചു

മുക്കം: ഒരു ഇടവേളക്കു ശേഷം യുഡിഎഫിന്റെ ശക്തികേന്ദ്രമായ തിരുവമ്പാടി നിയോജക മണ്ഡലം ഇടതു മുന്നണി തിരിച്ചു പിടിച്ചു. മലയോര മേഖലയായ പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളില്‍ യുഡിഎഫ് നേരിയ മുന്‍തൂക്കം നേടിയപ്പോള്‍, മുക്കം നഗരസഭ, തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി പഞ്ചായത്തുകളിലും എല്‍ഡിഎഫ് മേല്‍ക്കൈ നേടി.
ആറായിരം മുതല്‍ ഏഴായിരം വരെ യുഡിഎഫിന് ഭൂരിപക്ഷം നല്‍കിയിരുന്ന പുതുപ്പാടിയും കോടഞ്ചേരിയും 3728 വോട്ടുകളാണ് ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം നല്‍കിയത്. കൂടരഞ്ഞി പഞ്ചായത്തില്‍ നിന്ന് 440 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി വി എം ഉമ്മര്‍ മാസ്റ്റര്‍ക്ക് ലഭിച്ചപ്പോള്‍ മുക്കം നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മിന്നുന്ന മുന്നേറ്റം നല്‍കി. ജോര്‍ജ് എം തോമസിന് 2873 വോട്ടിന്റെ ലീഡാണ് മുക്കം നഗരസഭയിലെ വോട്ടര്‍മാര്‍ നല്‍കിയത്. കാരശ്ശേരി പഞ്ചായത്തില്‍ നിന്നും 1472 വോട്ടുകള്‍ ഇടതു സ്ഥാനാര്‍ഥി അധികം നേടിയപ്പോള്‍ യുഡിഎഫിന്റെ കോട്ടയായ കൊടിയത്തൂര്‍ പഞ്ചായത്തില്‍ നിന്നും 744 വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ ലീഡ് നില നിര്‍ത്തിയെങ്കിലും പകുതി പിന്നിട്ടതോടെ ജോര്‍ജ് എം തോമസ് മുന്നിലെത്തുകയായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് 8749 വോട്ട് മാത്രമാണ് നേടാനായത്. ഉമര്‍ മാസ്റ്ററുടെ അപരന്‍മാര്‍ 140ഉം നോട്ട 768 വോട്ടുകളും നേടി.
Next Story

RELATED STORIES

Share it