Alappuzha local

ന്യൂനപക്ഷങ്ങള്‍ക്ക് സ്റ്റാര്‍ട്ട്അപ് വായ്പ;ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

ആലപ്പുഴ:   സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ഒബിസി/ മതന്യൂനപക്ഷ വിഭാഗം പ്രൊഫഷനലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ തുടങ്ങുന്നു. പദ്ധതി പ്രകാരം പരമാവധി 30 ലക്ഷം രൂപവരെ വായ്പയായി കിട്ടും.  ഗ്രാമപ്രദേശത്ത്  98,000/ രൂപവരെയും നഗരപ്രദേശത്ത് 1,20,000/ രൂപ വരെയും കുടുംബ വാര്‍ഷിക വരുമാനമുള്ള ഒബിസി വിഭാഗം പ്രൊഫഷനലുകള്‍ക്ക് 5 ലക്ഷം രൂപ വരെ 6% പലിശ നിരക്കിലും അതിനുമുകളില്‍ 20 ലക്ഷം രൂപവരെ 7% പലിശ നിരക്കിലും വായ്പ ലഭിക്കും.
ഇതേ വരുമാന പരിധിയിലുള്ള മതന്യൂനപക്ഷ വിഭാഗം പ്രൊഫഷനലുകള്‍ക്ക്  20 ലക്ഷം രൂപവരെ ആറു ശതമാനം പലിശ നിരക്കില്‍ അനുവദിക്കും.  + അപേക്ഷകന്‍  പ്രൊഫഷനല്‍ കോഴ്‌സുകള്‍ (എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബിഎസ്‌സി അഗ്രികള്‍ച്ചര്‍, ബി ഫാം, ബയോടെക്—നോളജി, ബിസിഎ, എല്‍എല്‍ബി, ഫുഡ് ടെക്—നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മുതലായവ)  വിജയകരമായി പൂര്‍ത്തീകരിച്ചവരാകണം.
പ്രായം 40 വയസ്സ് കവിയരുത്. താല്‍പ്പര്യമുള്ളവര്‍   ംംം.സയെരറര.രീാ എന്ന കോര്‍പ്പറേഷന്‍ വെബ്—സൈറ്റ് വഴി മാര്‍ച്ച് ഒമ്പതിനകം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന പ്രൊഫഷനലുകള്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന സംരംഭകത്വ സെമിനാറില്‍ സംബന്ധിക്കണം.
പദ്ധതി പ്രകാരം മെഡിക്കല്‍ / ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്—ളിനിക്ക്,  വെറ്റിനറി ക്—ളിനിക്ക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡവലപ്—മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്—നസ്സ് സെന്റര്‍, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യു കള്‍ച്ചര്‍ ഫാം, വീഡിയോ പ്രോഡക്ഷന്‍ യൂണിറ്റ്  എഞ്ചിനീയറിംഗ് വര്‍ക്ക്—ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം തുടങ്ങാനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95% വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് വായ്പാ തുകയുടെ 20 ശതമാനം(പരമാവധി രണ്ടു ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്—സിഡിയായി അനുവദിക്കും.  ഈ തുക അപേക്ഷകന്റെ വായ്പ അക്കൗണ്ടില്‍ വരവ് വയ്ക്കും. സംരംഭകന്‍ സബ്—സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രമാണ്  തിരിച്ചടയ്—ക്കേണ്ടി വരുന്നത്.
Next Story

RELATED STORIES

Share it