Flash News

ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള തന്ത്രം വിലപ്പോകില്ല;അമിത് ഷായുടെ സന്ദര്‍ശനം വര്‍ഗീയ കലാപമുണ്ടാക്കാന്‍:കെപിഎ മജീദ്

ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള തന്ത്രം വിലപ്പോകില്ല;അമിത് ഷായുടെ സന്ദര്‍ശനം വര്‍ഗീയ കലാപമുണ്ടാക്കാന്‍:കെപിഎ മജീദ്
X


മലപ്പുറം: ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള ബിജെപിയുടെ തന്ത്രം വിലപ്പോകില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാനാണ് അമിത്ഷായുടെ സന്ദര്‍ശനമെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ കര്‍മപദ്ധതി വേണമെന്ന് അമിത്ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിരഞ്ഞെടുപ്പു വിജയം നേടാനാവില്ലെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്രിസ്ത്യന്‍, മുസ്‌ലിം, ദലിത് വിഭാഗങ്ങളുടെ പിന്തുണ ആര്‍ജിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് അധികാരത്തിലെത്താനാവൂ. ഈ വിഭാഗങ്ങളെ പാര്‍ട്ടിയോട് സഹകരിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കണം. അതിനായി കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും അമിത്ഷാ ഉറപ്പു നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it