ന്യൂനപക്ഷങ്ങളും ദലിതുകളും കൈവിട്ടു

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരായ വികാരം ഏറ്റവുമധികം ശക്തിപ്പെട്ടു വരുന്നത് ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസി, ദലിത് വിഭാഗങ്ങ ള്‍ക്കുമിടയിലാണെന്ന് ലോക്‌നീതി-സിഎസ്ഡിഎസ് സര്‍വേ വ്യക്തമാക്കുന്നു. മുസ്്‌ലിംകളില്‍ നാലില്‍ മൂന്നു ഭാഗവും ക്രിസ്ത്യാനികളില്‍ അഞ്ചില്‍ മൂന്നുഭാഗവും സിഖുകളില്‍ പകുതിപേരും മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തരുതെന്ന് ആഗ്രഹിക്കുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വലിയതോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇതില്‍ അതിശയോക്തിയില്ല. അതേസമയം, ഹിന്ദു വോട്ടര്‍മാര്‍ക്കിടയിലും ബിജെപിക്കെതിരായ അതൃപ്തി വര്‍ധിക്കുന്നു എന്നതാണു ശ്രദ്ധേയമായ കാര്യം. 44 ശതമാനം ഹിന്ദുക്കള്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമ്പോള്‍ 42 ശതമാനത്തോളംപേര്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ ദലിതുകളും ആദിവാസികളുമാണ് ബിജെപിയെ ശക്തമായി എതിര്‍ക്കുന്നത്.
ബിജെപി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങ ള്‍ക്കിരയായ മറ്റു രണ്ടു വിഭാഗങ്ങളാണ് ദലിതുകളും ആദിവാസികളും. യഥാക്രമം 55, 43 ശതമാനം പേരാണ് മോദി സര്‍ക്കാരിനെ എതിര്‍ക്കുന്നത്. ഒബിസി വിഭാഗത്തില്‍ 42 ശതമാനമാണ് ബിജെപിയോട് എതിര്‍പ്പു പ്രകടിപ്പിക്കുന്നത്.
ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ കോണ്‍ഗ്രസ്സിന്റെ സ്വാധീനം വര്‍ധിച്ചുവരുന്നതായും സര്‍വേ വ്യക്തമാക്കുന്നുണ്ട്. തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനോട് 60 ശതമാനം ദലിതുകളും 54 ശതമാനം ആദിവാസികളും അതൃപ്തരാണ്.
Next Story

RELATED STORIES

Share it