Flash News

ന്യൂഡല്‍ഹിയില്‍ എസ് ഡിപിഐയുടെ ഇഫ്താര്‍ സംഗമം



ന്യൂഡല്‍ഹി: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പ്രമുഖരെ പങ്കെടുപ്പിച്ച് ഡല്‍ഹിയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ നേതാക്കള്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മറ്റെല്ലാ സമുദായങ്ങളെയും പോലെ മുസ്‌ലിംകള്‍ക്കും ഇന്ത്യയില്‍ എല്ലാ അവകാശങ്ങളും നല്‍കിയതായി ചടങ്ങില്‍ സംസാരിക്കവെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ പറഞ്ഞു. രാജ്യത്ത് സമീപകാലത്ത് ശക്തമായ വെറുപ്പിന്റെ രാഷ്ട്രീയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ മറികടക്കേണ്ടതുണ്ടെന്നു റമദാന്‍ സന്ദേശം നല്‍കിയ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് പറഞ്ഞു. പ്രതീക്ഷയുണ്ടാക്കുന്ന സംഭവങ്ങളല്ല ലോകത്ത് മൊത്തമുണ്ടാവുന്നതെന്ന് സഈദ് ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് അഡ്വ. എ ഷറഫുദ്ദീന്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി എം കെ ഫൈസി, മുഹമ്മദ് ഷഫി, ഇല്യാസ് മുഹമ്മദ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് യാസ്മീന്‍ ഫാറൂഖി, പോപുലര്‍ ഫ്രണ്ട് നോര്‍ത്ത് സോണ്‍ സെക്രട്ടറിമാരായ അനീസ് അന്‍സാരി, ശഫീഉല്ല, ഡല്‍ഹി പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, രാജ്യസഭാംഗം കെ സി ത്യാഗി, ഇഗ്‌നോ വിസി പ്രഫ. മുഹമ്മദ് അസ്‌ലം, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രവി നായര്‍, കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് ഖുര്‍ഷിദ് അഹമ്മദ് സയ്ദ്, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഖമര്‍ ആലം, സിഖ് യൂത്ത് ഫോറത്തിന്റെ ഹര്‍മീന്ദര്‍ സിങ്, മാധ്യമപ്രവര്‍ത്തകരായ അഹമ്മദ് അസീം, ഇഹ്തിഷാം ഖാന്‍, അഫ്‌സറുല്‍ ഹസന്‍, താരിഖ് അന്‍വര്‍, ഖുര്‍ഷിദ് റബ്ബാനി, ഹിന കൗസര്‍, ആക്ടിവിസ്റ്റ് അശോക് ഭാരതി, ഭായ് തേജ് സിങ് പങ്കെടുത്തു.
Next Story

RELATED STORIES

Share it