palakkad local

ന്യൂട്രിമിക്‌സ് ജില്ലാതല പാചക മല്‍സരം: വിജയികളെ പ്രഖ്യാപിച്ചു



പാലക്കാട്: ദേശീയ പോഷകാഹാരവാരാചരണത്തിന്റെ ഭാഗമായി അമ്മമാര്‍ക്കായി സാമൂഹികനീതി വകുപ്പും ജില്ലാതല ഐസിഡിഎസ് സെല്ലും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി  നടത്തിയ ന്യൂട്രിമിക്‌സ് ജില്ലാതല പാചകമല്‍സരത്തില്‍ പെരുമാട്ടി സ്വദേശിനി സി സിന്ധു ഒന്നാംസ്ഥാനവും എരുത്തേമ്പതി സ്വദേശിനി ആര്‍ അനീഷ രണ്ടാം സ്ഥാനവും നേടി. നഗരസഭ ടൗണ്‍ ഹാള്‍ അനക്—സില്‍ നടന്ന മല്‍സരത്തിന്റെ സമാപനപരിപാടി ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എംഎല്‍എയാണ് വിജയികളെ പ്രഖ്യാപിച്ചത്. അങ്കണവാടിയില്‍  നിന്നും അമൃതം ന്യൂട്രിമിക്—സ് ലഭിക്കുന്ന ആറു മുതല്‍ മൂന്നു വയസ്സ് വരെ പ്രായമുള്ള  കുട്ടികളുടെ അമ്മമാര്‍ക്കായാണ് മല്‍സരം സംഘടിപ്പിച്ചത്. 26 പേരായിരുന്നു മല്‍സരിച്ചത്. എണ്ണയില്‍ ഉണ്ടാക്കിയതും ആവിയില്‍ വേവിച്ചതും എന്നിങ്ങനെ രണ്ടായി തിരിച്ചായിരുന്നു മല്‍സരം.മുണ്ടൂര്‍ യുവക്ഷേത്ര കോളജിലെ ഹോട്ടല്‍ മാനെജ്—മെന്റ്് വിഭാഗത്തിലെ മൂന്നു ഷെഫുകള്‍ ചേര്‍ന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. പഞ്ചായത്ത്-ബ്ലോക്ക് തലത്തില്‍ നടന്ന വിജയികളാണ് ജില്ലാതലത്തില്‍ പങ്കെടുത്തത്. ജില്ലാതല മല്‍സരവിജയികള്‍ക്ക് സംസ്ഥാനതലത്തില്‍  പങ്കെടുക്കാം. ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷവും രണ്ടാംസ്ഥാനക്കാര്‍ക്ക് 50,000 രൂപയുമാണ് സമ്മാനം. പാലക്കാട് ഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ രാജേശ്വരി ജയപ്രകാശ് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ പി സെയ്തലവി, ജില്ലാ ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫിസര്‍ പി മീര പങ്കെടുത്തു. രാവിലെ നടന്ന പാചകമത്സരം നഗരസഭാ ചെയര്‍പേഴ്—സണ്‍ പ്രമീളാ ശശിധരനാണ് ഉദ്ഘാടനം ചെയ്തത്.
Next Story

RELATED STORIES

Share it