Flash News

ന്യുനമര്‍ദം തീവ്രത കുറഞ്ഞു, തെക്കന്‍ ജില്ലകളില്‍ മത്സ്യ ബന്ധന നിയന്ത്രണം പിന്‍വലിച്ചു

ന്യുനമര്‍ദം തീവ്രത കുറഞ്ഞു, തെക്കന്‍ ജില്ലകളില്‍ മത്സ്യ ബന്ധന നിയന്ത്രണം പിന്‍വലിച്ചു
X


കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലനിന്നിരുന്ന മത്സ്യ ബന്ധന നിയന്ത്രണം പിന്‍വലിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീവ്രന്യൂനമര്‍ദം ന്യൂനമര്‍ദമായി തീവ്രത കുറഞ്ഞ് ലക്ഷദ്വീപിന് വടക്ക് നിലകൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അവലോകനം.
ഈ ന്യുനമര്‍ദം വടക്ക് വടക്ക്പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും 24 മണിക്കൂറിനുള്ളില്‍ ശക്തി കുറയുകയും ചെയ്യും എന്നാണ് വിലയിരുത്തല്‍.
ലക്ഷദ്വീപിനു സമീപം കടലിനുള്ളില്‍ കാറ്റിന്റെ വേഗം 55 km വരെയും, തിരമാല ലക്ഷദ്വീപ് മിനിക്കോയി മുതല്‍ ബിത്ര വരെയുള്ള കടലില്‍ സാധാരണയില്‍ നിന്നും 1.5  2.6 മീറ്റര്‍ വരെയും ആകുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ് കടല്‍ പ്രക്ഷുബ്ധമായിരിക്കും. കേരളത്തില്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കുവാന്‍ സാധ്യത ഉണ്ട്.
എന്നാല്‍ ലക്ഷദ്വീപ് കടലിലും, മലപ്പുറം മുതല്‍ വടക്കോട്ട് ഉള്ള കടലിലും മത്സ്യ ബന്ധനത്തിന് അടുത്ത 12 മണികൂര്‍ കൂടി കേരളത്തില്‍ നിന്നും മത്സ്യ തൊഴിലാളികള്‍ പോകരുതെന്നാണ് ജില്ല കളക്ടര്‍മാര്‍ക്ക് ഉള്ള നിര്‍ദേശം. താലൂക്ക് കണ്ട്രോള്‍ റൂം പ്രവര്‍ത്തനം ഇന്ന് മുതല്‍ 24 മണിക്കൂര്‍ തുടരേണ്ടതില്ലെന്നും ദുരിതാശ്വാസ കേന്ദ്രങ്ങളുടെ താക്കോല്‍ തിരികെ നല്‍കാം.
Next Story

RELATED STORIES

Share it