Flash News

ന്യുനപക്ഷ ദളിത് വിഭാഗങ്ങള്‍ ജീവിക്കുന്നത് ഭയപ്പാടില്‍- നസറുദീന്‍ എളമരം

ന്യുനപക്ഷ ദളിത് വിഭാഗങ്ങള്‍ ജീവിക്കുന്നത് ഭയപ്പാടില്‍- നസറുദീന്‍ എളമരം
X


കാസര്‍കോട്: ന്യൂനപക്ഷ ദളിത് വിഭാഗങ്ങള്‍ ജീവിക്കുന്നതിപ്പോള്‍ വലിയ ഭയപ്പാടിലൂടെയാണെന്നും ഓരോ ദിനവും പുലരുന്നത് ന്യൂനപക്ഷ ദളിത് ധ്വംസനങ്ങളുടെ വാര്‍ത്തയിലുടെയാണെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം അഭിപ്രായപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ 'സൗഹാര്‍ദ്ദം 2018'  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരക്ഷിതാവസ്ഥയിലേക്കാണ് നാട് നീങ്ങുന്നത്. ഇതിനെ പ്രതിരോധിക്കേണ്ടവര്‍ പിന്‍മാറുമ്പോള്‍ അത് വലിയ അപചയത്തിന് കാരണമാവുന്നു. നന്‍മകള്‍ ഇല്ലാതാവുകയാണ്. സമ്രാജ്യശക്തിയായ അമേരിക്കയെ അവരുടെ ചെയ്തികള്‍ അറിയാതെ ചില അറബ് രാജ്യങ്ങള്‍ പിന്തുണക്കുയാണ്. ഇന്ത്യയിലെ ചരിത്രങ്ങളൊക്കെ വളച്ചൊടികുന്നവര്‍ ഇന്ത്യയുടെ സംസ്‌കാരം അറിയാത്തവരാണ്. സ്വാതന്ത്ര്യം നേടി തന്നവരേ പോലും വിസ്മരിച്ച് കൊണ്ടാണ് അവര്‍ പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസ് കാരനായ പ്രധാനമന്ത്രി മോദിയില്‍ നിന്ന് ന്യൂനപക്ഷ ദളിത് വിഭാഗത്തിന് സംരക്ഷണം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് മോചിപ്പിക്കാന്‍ ന്യുനപക്ഷ ദളിത് വിഭാഗം സംഘടിതമായി മുന്നോട്ട് വന്നാല്‍ മാത്രമേ സാധ്യമാവുകയുള്ളുവെന്നും എളമരം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹനീഫ ഉദുമ സ്വാഗതം പറഞ്ഞു.
Next Story

RELATED STORIES

Share it