ന്യായമായ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയാല്‍ നേരിടും: ചെന്നിത്തല

തിരൂരങ്ങാടി: ന്യായമായ ജനകീയ പ്രതിഷേധങ്ങളെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടാമെന്നു കരുതിയാല്‍ ഇവിടുത്തെ ജങ്ങളോടൊപ്പം യുഡിഎഫുണ്ടാവുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
എആര്‍ നഗര്‍ പഞ്ചായത്തിലെ അരീത്തോട് വലിയപറമ്പില്‍ സന്ദര്‍ശനം നടത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മനസ്സിലാക്കി സമചിത്തതയോടെ ജനങ്ങളുടെ സഹകരണം തേടി അ വരെ വിശ്വാസത്തിലെടുക്കുന്ന  പ്രവര്‍ത്തനവുമായി മുന്നോട്ടു പോവണം.  പ്രദേശത്തെ ജനങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ വളരെ ന്യായമാണ്. 2013ലെ അലൈന്‍മെന്റും നിലവിലെ അലൈന്‍മെന്റും അവരെന്നെ കാണിച്ചു. രണ്ട് അലൈന്‍മെന്റിനെയും സംബന്ധിച്ച് സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. ഇവിടെ ദേശീയപാത വേണ്ട എന്ന് ആരും പറയുന്നില്ല. 50ഓളം വീടുകള്‍ നഷ്ടപ്പെടുന്ന ആശങ്കയാണ് ഈ പ്രദേശത്തെ ജനങ്ങള്‍ക്കുള്ളത്. വികസനത്തില്‍ ആളുകളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്ന സമീപനമാണു സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്.
കെ എന്‍ എ ഖാദര്‍ എംഎല്‍എ ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുകയും വാക്ഔട്ട് പ്രസംഗത്തില്‍ ഞാനും ഇക്കാര്യം വ്യക്തമായി പറഞ്ഞതാണ്.
അന്ന് സര്‍വകക്ഷിയോഗം വിളിക്കാമെന്ന് പറഞ്ഞിട്ട് അതിനുമുമ്പ് സര്‍വേ നടത്തിയതാണ് ഈപ്രശ്‌നങ്ങളെല്ലാം ഉണ്ടാവാന്‍ കാരണം. ഇരകളോട് പോലിസ് സ്വീകരിച്ചത് തെറ്റായ നടപടിയാണ്.
പിണറായി സര്‍ക്കാര്‍ ആയിരക്കണക്കിന് പോലിസിനെ അണിനിരത്തി ഇത്രയും ധിക്കാരപരമായി പെരുമാറിയ ഈ സമീപനം അംഗീകരിക്കാനാവില്ല. 11ാംതിയ്യതി പ്രശ്‌നങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യണം.
ഇവിടെ സമരം ചെയ്ത നാട്ടുകാരെല്ലാം തീവ്രവാദികളാണെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെയും മുന്‍ എംപി വിജയരാഘവന്റെയും  പ്രസ്താവനകളില്‍ ചെന്നിത്തല അപലപിച്ചു.
ഇവിടുത്തെ പാവപ്പെട്ട ജനങ്ങളെ തീവ്രവാദികളാക്കി മുദ്രകുത്തുന്ന നടപടി തെറ്റാണ്. പ്രസ്താവനയില്‍ രണ്ടുപേരും മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it