thrissur local

നോ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ പോലിസ് നീക്കി



തൃശൂര്‍: പൂത്തോള്‍ വഞ്ചിക്കുളം റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ തൃശൂര്‍ വെസ്റ്റ് പോലിസിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് വാഹനങ്ങള്‍ മോഷണം പോകുന്നത് പതിവായതിനെ തുടര്‍ന്നാണ് നടപടി. റോഡിന്റെ വശത്ത് നോ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിരുന്ന ബൈക്കുകള്‍ റിക്കവറി വാഹനത്തിന്റെ സഹായത്തോടെയാണ് നീക്കിയത്. റോഡിന്റെ വശത്തെ അനധികൃത പാര്‍ക്കിംഗ് മൂലം ഈറോഡില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. വെസ്റ്റ് അഡീഷണല്‍ എസ്.ഐടി എ ഡേവിസ്, സിവില്‍ പോലിസ് ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ നീക്കിയത്. നോ പാര്‍ക്കിങ് ഏരിയായില്‍ വാഹനം നിര്‍ത്തി പോകുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വെസ്റ്റ് എസ്.ഐ വി പി ഔസേഫ് പറഞ്ഞു. പൂത്തോള്‍ വഞ്ചിക്കുളം റോഡില്‍ റെയില്‍വേ ക്രോസിലേതു പോലെയുള്ള സംവിധാനം സ്ഥാപിക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it