wayanad local

നോ പാര്‍ക്കിങ് ഏരിയയില്‍ ആര്‍ടിഒ വാഹനം; ഗതാഗതം സ്തംഭിച്ചു

കല്‍പ്പറ്റ: നിയമങ്ങള്‍ പാലിക്കാതെ ആര്‍ടിഒ വാഹനം പാര്‍ക്കിങ് നിരോധിത മേഖലയില്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ടത് ഗതാഗത സ്തംഭനത്തിനിടയാക്കി. കല്‍പ്പറ്റ പിണങ്ങോട് റോഡില്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിലേക്കുള്ള റോഡ് തിരിയുന്നിടത്ത് സ്വകാര്യ വൈന്‍ ഷോപ്പിന് മുന്നിലാണ് ഇന്നലെ മണിക്കൂറുകളോളം ആര്‍ടിഒയുടെ വാഹനം നിര്‍ത്തിയിട്ടത്.
ഇതേ സ്ഥലത്തു വച്ചാണ് ബസ്സുകള്‍ പടിഞ്ഞാറത്തറ ഭാഗത്തേക്കുള്ള യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇവിടെ ബസ്സുകള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയതോടെ ഗതാഗതസടസ്സം അതിരൂക്ഷമായി. വ്യാപാരികള്‍ക്കും ഇതു വലിയ ബുദ്ധിമുട്ടായി. നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ നിയമലംഘനം നടത്തിയത് പ്രതിഷേധത്തിനിടയാക്കി.
Next Story

RELATED STORIES

Share it