kannur local

നോര്‍ത്ത് സോണ്‍ സ്‌കൂള്‍ ഗെയിംസ് കണ്ണൂരില്‍



കണ്ണൂര്‍: തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കേരള സ്‌കൂള്‍ നോര്‍ത്ത് സോണ്‍ ഗെയിംസ് 3, 4, 5 തിതികളില്‍ കണ്ണൂരില്‍ നടക്കും. 3ന് രാവിലെ 8.30ന് ജവഹര്‍ സ്‌റ്റേഡിയത്തില്‍ പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ പി ലത അധ്യക്ഷത വഹിക്കും.  17 വയസ്സിന് താഴെയുള്ള ആണ്‍, പെണ്‍ വിഭാഗത്തിന്റെയും 19 വയസ്സിന് താഴെയുള്ള ആണ്‍, പെണ്‍ വിഭാഗത്തിന്റെയും മല്‍സരങ്ങളാണ് നടക്കുക. 14 വയസ്സിന് താഴെയുള്ള ആണ്‍, പെണ്‍ വിഭാഗത്തിന്റെ ചെസ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ടെന്നീസ് എന്നിവയുടെ സെലക്ഷനും നടക്കും. 3700 ലേറെ കായികതാരങ്ങളും 250ലേറെ ഒഫീഷ്യലുകളും പങ്കെടുക്കും. നോര്‍ത്ത് സോണ്‍ വിജയികളായ 1,2,3 സ്ഥാനക്കാര്‍ക്ക് സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ മല്‍സരിക്കാം. ഫുട്‌ബോള്‍ മല്‍സരം-പോലിസ് മൈതാനം, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍-ജിവിഎച്ച്എസ്എസ് സ്‌പോര്‍ട്‌സ് സ്‌കൂള്‍, ടേബിള്‍ ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്റണ്‍-മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം, ഹോക്കി, ഖോ-ഖോ, കബഡി, ഹാന്റ്‌ബോള്‍, ബോള്‍ ബാഡ്മിന്റണ്‍-ജവഹര്‍ സ്‌റ്റേഡിയം, ചെസ്-സെന്റ് മൈക്കിള്‍ സ്‌കൂള്‍, ക്രിക്കറ്റ്-കലക്്ടറേറ്റ് മൈതാനം, ടെന്നീസ്-ടെന്നീസ് കോര്‍ട്ട് എന്നിവിടങ്ങളിലാണു നടക്കുക. ടീമുകള്‍ നാളെ മുതല്‍ കണ്ണൂരിലെത്തും. മല്‍സരാര്‍ഥികളായ ആണ്‍കുട്ടികള്‍ക്ക് പയ്യാമ്പലം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗവ. ടൗണ്‍ എച്ച്എസ്എസ് എന്നിവിടങ്ങളിലും പെണ്‍കുട്ടികള്‍ക്ക് സെന്റ് തെരാസാസ് എഐഎച്ച്എസ്എസ്്, സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയത്. മല്‍സര ലം ംംം.രെവീീഹുെീൃെേ.ശി  എന്ന വെബസൈറ്റില്‍ ലഭിക്കും.
Next Story

RELATED STORIES

Share it