Flash News

നോര്‍ത്ത് ഈസ്റ്റും ഗോവയും സമാസമം

നോര്‍ത്ത് ഈസ്റ്റും ഗോവയും സമാസമം
X


മഡ്ഗാവ്: ഐഎസ്എല്ലിലെ ആവേശ പോരില്‍ നോര്‍ത്ത് ഈസ്റ്റും ഗോവയും സമാസമം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ ഇരുകൂട്ടരും 2-2 സമനില പാലിക്കുകയായിരുന്നു. ഗോവയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യ മിനിറ്റുകളില്‍ ഗോളകന്ന്  നിന്നു. മികച്ച മുന്നേറ്റങ്ങളുമായി ഇരു കൂട്ടരും കളം വാണെങ്കിലും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തില്‍ ആദ്യം അക്കൗണ്ട് തുറന്നത് ഗോവയാണ്. 42ാം മിനിറ്റില്‍ മന്ദര്‍ ദേശായിയാണ് ഗോവയ്ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചു. 45ാം മിനിറ്റില്‍ മാര്‍സിനോയാണ് നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചത്. ആദ്യ പകുതിയ 1-1 തുല്യത പുലര്‍ത്തിയാണ് ഇരു കൂട്ടരും കളം പിരിഞ്ഞത്.വാശിയേറിയ രണ്ടാം പകുതിയുടെ 53ാം മിനിറ്റില്‍ ഗോവ വീണ്ടും ലീഡെടുത്തു.  ലാന്‍സറോട്ടയുടെ അസിസ്റ്റില്‍ കോറോയാണ് ഗോവയെ മുന്നിലെത്തിച്ചത്. പിന്നീട് ഗോള്‍മടക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച നോര്‍ത്ത് ഈസ്റ്റ് യുനൈറ്റിന്റെ മുന്നേറ്റം 71ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ജോണ്‍ മൊസ്‌ക്യൂറയാണ് നോര്‍ത്ത് ഈസ്റ്റിന്റെ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തത്. പിന്നീടുള്ള സമയത്ത് ഇരുകൂട്ടര്‍ക്കും വലകുലുക്കാന്‍ കഴിയാതെ വന്നതോടെ 2-2 സമനിലയോടെ ബൂട്ടഴിക്കേണ്ടി വന്നു.സമനിലയോടെ 20 പോയിന്റുകള്‍ അക്കൗണ്ടിലാക്കിയ ഗോവ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. അതേ സമയം 11 പോയിന്റുകള്‍ മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പട്ടികയിലെ ഒമ്പതാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it