നോര്‍ത്ത് ഈസ്റ്റും കടന്ന് പൂനെ കുതിക്കുന്നു

പൂനെ: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പൂനെ സിറ്റി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്ക് കയറി. കഴിഞ്ഞ സീസണില്‍ നിറംമങ്ങിയ പൂനെ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തികൊണ്ടിരിക്കുന്നത്. ഇന്നലെ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് പൂനെ പരാജയപ്പെടുത്തിയത്. സെല്‍ഫ് ഗോളിന്റെ പിന്‍ബലത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പൂനെയുടെ വിജയം. 73ാം മിനിറ്റിലായിരുന്നു നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍ഡര്‍ റാല്‍റ്റെയുടെ സെല്‍ഫ് ഗോള്‍. പൂനെയുടെ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റാല്‍റ്റെയുടെ ഹെഡ്ഡിലൂടെ പന്ത് സ്വന്തം വലയിലേക്ക് തന്നെ തുളച്ചുകയറുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയാണിത്.
Next Story

RELATED STORIES

Share it