Flash News

നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി ഡല്‍ഹി

നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി ഡല്‍ഹി
X


ഗുവാഹത്തി: ഐഎസ്എല്ലിലെ അവസാന രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഡല്‍ഹി പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ഡല്‍ഹി വിജയം അക്കൗണ്ടിലാക്കിയത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ഡല്‍ഹിയുടെ വിജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ 4-2-3-1 എന്ന ശൈലിയിലാണ് ഇരുടീമും ബൂട്ടണിഞ്ഞത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ ഇരുകൂട്ടരും മികച്ച പ്രതിരോധം തീര്‍ത്തതോടെ ആദ്യ പകുതിയില്‍ ഗോള്‍ അകന്നുനിന്നു. ആദ്യ പകുതിയില്‍ 53 ശതമാനം സമയത്തും പന്തടക്കിവച്ചത് ഡല്‍ഹിയാണെങ്കിലും ഒരു തവണപോലും നോര്‍ത്ത് ഈസ്റ്റ് ഗോള്‍മുഖത്തേക്ക് പന്തെത്തിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞില്ല.രണ്ടാം പകുതിയില്‍ ഇരു കൂട്ടരു മാറ്റങ്ങളുമായി ഇറങ്ങിയെങ്കിലും ഗോള്‍ അകന്നുനിന്നു. മല്‍സരം സമനിലയിലേക്കെന്ന് തോന്നിക്കവെ 87ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനെ ഞെട്ടിച്ച് ഡല്‍ഹി അക്കൗണ്ട് തുറന്നു. ഡല്‍ഹിയുടെ നൈജീരിയന്‍ സ്‌ട്രൈക്കര്‍ കാലു ഉച്ചേയാണ് ഡല്‍ഹിക്കായി ലക്ഷ്യം കണ്ടത്. പിന്നീടുള്ള സമയത്ത് സമനിലയ്ക്കായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പൊരുതി നോക്കിയെങ്കിലും ഡല്‍ഹിയുടെ പ്രതിരോധത്തെ ഭേദിക്കാനായില്ല. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോള്‍ ജയം സ്വന്തമാക്കിയ ഡല്‍ഹി 11 പോയിന്റുകളുമായി അവസാന സ്ഥാനത്താണ്. 11 പോയിന്റുകള്‍ തന്നെയുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഗോള്‍ശരാശരിയില്‍ ഒമ്പതാം സ്ഥാനത്താണുള്ളത്.
Next Story

RELATED STORIES

Share it