kasaragod local

നോര്‍ക്ക റൂട്ട്‌സ് ഓഫിസ് ഉദ്ഘാടനം ഇന്ന്

കാസര്‍കോട്: നോര്‍ക്ക റൂട്ട്‌സിന്റെ കാസര്‍കോട് ഓഫിസ് കലക്‌ട്രേറ്റില്‍ ഇന്ന് ഗ്രാമ വികസന, സാംസ്‌കാരിക, നോര്‍ക്ക വകുപ്പ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും.
വൈകീട്ട് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. നിരവധി പ്രവാസികള്‍ അധിവസിക്കുന്ന ജില്ലയില്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഓഫിസ് തുറക്കണമെന്ന് ഏറെക്കാലമായി ആവശ്യമുയര്‍ന്നിരുന്നു.
കാസര്‍കോട് ഓഫിസ് സ ൗകര്യം വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് സഹായകമാവുന്ന സാന്ത്വനം, കാരുണ്യം, ചെയര്‍മാന്‍ ഫണ്ട് തുടങ്ങിയ ക്ഷേമ പദ്ധതികളും, വിദേശ ജയിലുകളില്‍ നിന്നും മോചിതരാവുന്ന പ്രവാസി മലയാളികള്‍ക്കുള്ള സൗജന്യ വിമാന ടിക്കറ്റ്, പ്രവാസി നിയമ സഹായ സെല്‍ തുടങ്ങിയ വിഷയങ്ങളിലും ഇനിമുതല്‍ കാസര്‍കോട് നോര്‍ക്കാ റൂട്ട്‌സ് ഓഫിസില്‍ നിന്നും മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും ലഭ്യമാവും.
പി കരുണാകരന്‍ എംപി, എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ (ഉദുമ), കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, നോര്‍ക്ക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ആര്‍ എസ് കണ്ണന്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it