Flash News

നോയ്ഡ പീഡനം: പ്രതി റിമാന്‍ഡില്‍



കൊച്ചി: ഹിന്ദി സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് എറണാകുളം വടുതലയില്‍നിന്നു കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെ തടവില്‍വച്ച് പീഡിപ്പിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശി മഹേഷ് ഉപാധ്യായയെ (ലക്കി ശര്‍മ) 15 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലിസ് സംശയിക്കുന്നുണ്ട്.  നോയിഡയിലെ ഹോട്ടലില്‍നിന്നു പോലിസ് രക്ഷിച്ച  പെണ്‍കുട്ടി നല്‍കിയ മൊഴിയും ഈ സംശയത്തെ സാധൂകരിക്കുന്നതാണ്. പ്രതിക്കൊപ്പം രണ്ടുപേര്‍കൂടി ഉണ്ടായിരുന്നുവെന്നാണു  മൊഴി. താന്‍ ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. പെണ്‍കുട്ടിയെ ആവശ്യപ്പെട്ട് ഒരാള്‍ മഹേഷിനെ സമീപിച്ചിരുന്നതായി പോലിസിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, പെണ്‍കുട്ടിയുടെ എതിര്‍പ്പു കാരണം ഇയാള്‍ പിന്‍വാങ്ങുകയായിരുന്നുവെന്നു നോര്‍ത്ത് എസ്‌ഐ വിപിന്‍ദാസ് പറഞ്ഞു.  റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കേസില്‍ തുടര്‍ അന്വേഷണം നടത്താനാണു പോലിസ് പദ്ധതി.  നാട്ടിലെത്തിച്ച പെണ്‍കുട്ടിയെ മാതാപിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞയച്ചു.

Next Story

RELATED STORIES

Share it