Gulf

നോമ്പ് തിന്മക്കെതിരേ പൊരുതാനുള്ള ആര്‍ജ്ജവമുണ്ടാക്കും: സോഷ്യല്‍ ഫോറം

നോമ്പ് തിന്മക്കെതിരേ പൊരുതാനുള്ള ആര്‍ജ്ജവമുണ്ടാക്കും: സോഷ്യല്‍ ഫോറം
X


ദമ്മാം: റമദാന്‍ നോമ്പ് കെട്ടകാലത്തെ തിന്മയുടെ കാവല്‍ക്കാരോടും മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുന്നവരോടും നീതിക്കുവേണ്ടി പൊരുതാനുള്ള മാനസികമായ ആര്‍ജ്ജവം ഉണ്ടാക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു. ഫോറം ദമ്മാം, റയ്യാന്‍ ബ്ലോക്ക് കമ്മിറ്റികള്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പ്രവാസ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ സംബന്ധിച്ചു. ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഹ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. ഫോറം സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് സലീം മുഞ്ചക്കല്‍ റമദാന്‍ സന്ദേശം നല്‍കി. നോമ്പിന്റെ പരമമായ ലക്ഷ്യം തഖ്‌വയാണ്. ഖുര്‍ ആന്‍ ഇറങ്ങിയ മാസമായ റമദാനെ അതിന്റെ യഥാര്‍ഥ രീതിയില്‍ മനസിലാക്കാന്‍ നാം തയ്യാറാവണം. സമൂഹത്തിലെ അനീതിക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെയാണത്. ആട്ടിയകറ്റപ്പെട്ടവര്‍ക്കും അശരണര്‍ക്കും അടിമകള്‍ക്കും ഖുര്‍ആന്‍ തണലേകി. റമദാന്‍ മാസം പുതച്ചുമൂടിക്കിടന്നുറങ്ങാനുള്ളതല്ലെന്നും പുതപ്പു വലിച്ചുമാറ്റി പൈശാചികത പേറുന്ന ദേഹേച്ഛയോട് പടപൊരുതുന്നത് പോലെതന്നെ നീതിക്കുവേണ്ടി പൊരുതാന്‍ സമൂഹത്തിലേക്കിറങ്ങുകയും ചെയ്യേണ്ട മാസമാണെന്നും അദ്ദേഹം സദസ്സിനെ ഓര്‍മിപ്പിച്ചു. റയ്യാന്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അലി മാങ്ങാട്ടൂര്‍, ദമ്മാം പ്രസിഡന്റ് മന്‍സൂര്‍ ആലംകോട് സംസാരിച്ചു. ഷറഫുദ്ദീന്‍, ജലീല്‍, മുനീര്‍, ഷെരീഫ്, അല്‍ അമീന്‍, അനീഷ്, സഫീര്‍, സഫറുല്ല, ഷെമീര്‍, സലാഹുദ്ദീന്‍, വഹാബ്, ബാബു, സന്‍ജീദ്, സുഹൈല്‍, ഹനീഷ് പരിപടിക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it