Gulf

നോമ്പ്തുറ സംഘടിപ്പിച്ചു

നോമ്പ്തുറ സംഘടിപ്പിച്ചു
X


ജിദ്ദ: മുഹറം നോമ്പെടുത്ത വിശ്വാസികള്‍ക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നോമ്പ്തുറയും പഠനക്ലാസ്സും സംഘടിപ്പിച്ചു. ശിഹാബ് സലഫി ഉദ്‌ബോധനപ്രസംഗം നടത്തി. ഭരണകൂടത്തിന്റെ ഭാഗത്ത്‌നിന്ന് അതിക്രമങ്ങളുണ്ടാകുമ്പോഴും അവര്‍ക്കെതിരെ സംഘടിച്ച് ആയുധമെടുത്ത് പോരടിക്കുകയല്ല വേണ്ടതെന്നത് മുഹറത്തിന്റെ ഒരു പ്രധാന സന്ദേശമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂസാ നബിയെയും ഇസ്രാഈല്‍ ജനതയെയും അല്ലാഹു ഫിര്‍ഔനെന്ന മര്‍ദ്ദകഭരണാധികാരിയില്‍നിന്ന് രക്ഷപ്പെടുത്തിയതില്‍ സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് അന്ന് നോമ്പെടുക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടതെന്നും മറിച്ച് പരിശുദ്ധമായ ഈ മാസത്തെ അപശകുനമായി കാണുന്ന രീതി ഷിയാക്കളില്‍നിന്ന് കടമെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

നേരത്തെ നടന്ന നോമ്പ്തുറക്ക് അബ്ദുല്‍ മജീദ് വളപ്പില്‍, മുഹമ്മദ്കുട്ടി നാട്ടുകല്ല്, അബ്ദുര്‍റഹ്മാന്‍ പയ്യനാട്, സലിം വാളപ്ര, നൗഫല്‍ ഒതായി, ജൈശല്‍ പന്തല്ലൂര്‍, നഈം മോങ്ങം, അമീന്‍ പരപ്പനങ്ങാടി,നജീബ് കാരാട്ട്, അല്‍ത്താഫ് മമ്പാട്, അഷ്‌റഫ് നാട്ടുകല്ല്, ഉസ്മാന്‍ ചെമ്മാട്, ശിഹാബ് നാട്ടുകല്ല്, സാജിദ് വാളപ്ര, നൗഫല്‍ കരുവാരക്കുണ്ട് തുടങ്ങി എല്ലാ വളണ്ടിയര്‍മാരും ഇസ്ലാഹി സെന്ററിന്റെ പ്രവര്‍ത്തകസമിതി അംഗങ്ങളും നേതൃത്വം നല്‍കി
Next Story

RELATED STORIES

Share it