wayanad local

നോമ്പുതുറയ്ക്ക് സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കി ദമ്പതികള്‍



സുല്‍ത്താന്‍ ബത്തേരി: നോമ്പുതുറയ്ക്ക് സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കി ദമ്പതികള്‍. ദൊട്ടപ്പന്‍കുളം ചീനപ്പുല്ല്് ചൂരിയന്‍ വീട്ടില്‍ ഹാരിസും ഭാര്യ ഷബാനയുമാണ്് നേമ്പുതുറയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. പള്ളികളിലും വീടുകളിലും സ്ഥാപനങ്ങളിലും ആവശ്യമനുസരിച്ച്് വിഭവങ്ങള്‍ ഒരുക്കി നല്‍കുകയാണ് ഇവര്‍. നോമ്പുതുറക്കുമ്പോള്‍ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം ഹാരിസിന്റെ വീട്ടില്‍ തയ്യാര്‍. കാരക്ക, തരിക്കഞ്ഞി മുതല്‍ സ്വാദിഷ്ടമായ ഉന്നക്കായ, കായിപ്പോള, ചിക്കന്‍ റോള്‍, ചട്ടിപ്പത്തിരി, പഴം നിറച്ചത്, റൊട്ടി നിറച്ചത് തുടങ്ങി നിരവധി വിഭവങ്ങളാണ് ഈ വീട്ടില്‍ തയ്യാറാവുന്നത്. ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക്് എത്തിച്ചുനല്‍കുന്നതും ദമ്പതികള്‍ തന്നെ. രാവിലെ മുതല്‍ ഇവര്‍ ജോലി തുടങ്ങും. സഹായികളായി രണ്ടുപേരുമുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഹാരിസ് ഇതു ചെയ്തുവരുന്നു. ഇവരുടെ വിഭവങ്ങള്‍ക്ക് ആവശ്യക്കാരുമേറെയുണ്ട്.
Next Story

RELATED STORIES

Share it