Flash News

നോമ്പുകാലത്തും അവര്‍ മൂന്ന് നേരം ഭക്ഷണം നല്‍കിയെന്ന് ടോം ഉഴുന്നാലില്‍

നോമ്പുകാലത്തും അവര്‍ മൂന്ന് നേരം ഭക്ഷണം നല്‍കിയെന്ന് ടോം ഉഴുന്നാലില്‍
X


കൊച്ചി: നോമ്പു കാലത്താണ് തന്നെ തട്ടിക്കൊണ്ടുപോയതെങ്കിലും മൂന്നു നേരം അവര്‍ തനിക്ക് ഭക്ഷണം നല്‍കിയിരുന്നെന്ന് ഐഎസില്‍ നിന്നും മോചിപ്പിക്കപ്പെട്ട ഫാദര്‍ ടോം ഉഴുന്നാലില്‍. അതേസമയം, തന്നെ തട്ടിക്കൊണ്ടുപോയത് ഐഎസ് പ്രവര്‍ത്തകരാണോയെന്ന കാര്യം തനിക്കറിയില്ലെന്നും അവരാണ് തട്ടിക്കൊണ്ടുപോയതെന്ന കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎസ് പ്രവര്‍ത്തകരാണ് തട്ടിക്കൊണ്ടുപോയതെന്ന കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്.
തടവിലാക്കിയപ്പോഴും അവര്‍ തനിക്ക് ഭക്ഷണം നല്‍കുകയും മരുന്നു നല്‍കുകയും ചെയ്‌യു. അവരെ ദൈവം സ്പര്‍ശിച്ചിട്ടുണ്ടെന്നു വേണം മനസ്സിലാക്കാന്‍. ഇന്ത്യക്കാരോട് യമനികള്‍ക്ക് നല്ല ബഹുമാനമാണ്. യുദ്ധകാലങ്ങളില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ നല്‍കുന്ന സേവനം വലുതാണ്. അതുകൊണ്ടാകാം തടവിലായിരുന്നപ്പോള്‍ തന്നെ ഉപദ്രവിക്കാതിരുന്നത്. തടവിലാക്കിയവര്‍ക്കു വേണ്ടി നേരത്തേ പ്രാര്‍ഥിച്ചിരുന്നു, ഇപ്പോഴും അത് തുടരുന്നു. ബന്ദിയായിരുന്നപ്പോള്‍ ദുഃഖവെള്ളിയാഴ്ച തന്നെ കുരിശില്‍ തറയ്ക്കുമെന്ന വാര്‍ത്തയെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ബിഷപ് ഹൗസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

[related]
Next Story

RELATED STORIES

Share it