Alappuzha local

നോമ്പുകാരനായ വിദ്യാര്‍ഥിക്കു മര്‍ദനം; കുറ്റക്കാരായ രണ്ട് എസ്‌ഐമാരെ സസ്‌പെന്‍ഡ് ചെയ്തു



ആലപ്പുഴ: കായംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത അംജിത്ത് സമദ് എന്ന 15 വയസ് മാത്രം പ്രായമായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച രണ്ട് സബ്ബ് ഇന്‍സ്‌പെ ക്ടര്‍മാരെ സസ്‌പെന്‍ഡ് ചയ്ത ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സ്വാഗതം ചെയ്തു. കായംകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി അംജിത്ത് സമദിനെ മന്ത്രി ജി സുധാകരന്‍  സന്ദര്‍ശിക്കുകയും കുറ്റകാരായ പോലിസ് ഉദ്യോഗ സ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഐജിക്കും ആലപ്പുഴ എസ്പിക്കും ഉടന്‍ തന്നെ മന്ത്രി നിര്‍ദ്ദേശം നല്‍കി. നിരപരാധിയായ 15 വയസ്സ് മാത്രം പ്രായമുള്ള സിബി.എസ്ഇ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എവണ്‍ നേടിയ വിദ്യാര്‍ത്ഥിയെയാണ് റമദാന്‍ വ്രതകാലത്ത് പോലീസ് അകാരണമായി നിഷ്ടൂരമായി മര്‍ദ്ദിച്ചത്. പോലീസുകാര്‍ സര്‍ക്കാര്‍ നയമനുസരിച്ച് പ്രവര്‍ത്തിക്കണം എന്നുള്ള സന്ദേശമാണ് ആഭ്യന്തരവകുപ്പ് ഈ നടപടിയിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. അതേ സമയം നോമ്പുകാരനായ വിദ്യാര്‍ഥിക്കു നേരെ പോലിസ് നടത്തിയ ക്രൂരമായ ആക്രമണത്തിനെതിരെ എംഎസ്എഫിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ബന്ദ് നടത്തുകയും പ്രതിഷേധയോഗം സംഘടിപ്പിക്കുകയും ചെയ്തു. സുഹൈല്‍ അധ്യക്ഷത വഹിച്ചു, ഇജാസ്, അന്‍ഷാദ്, അബീസ്, ഇര്‍ഫാന്‍, ഉനൈസ്, നസീം സംസാരിച്ചു.
Next Story

RELATED STORIES

Share it