നോമ്പും മലപ്പുറവും ഹിന്ദുത്വ പ്രചാരണത്തിന് തടയിട്ട് ഹോട്ടലുടമകള്‍

മലപ്പുറം: നോമ്പിന് മലപ്പുറത്തെത്തിയാല്‍ വെള്ളം കിട്ടാതെ കഷ്ടപ്പെടുമെന്ന കുമ്മനം രാജശേഖരനടക്കമുള്ള ഹിന്ദു ഐക്യവേദി നേതാക്കളുടെ വിടുവായത്തങ്ങള്‍ക്ക് തടയിട്ട് ജില്ലയിലെ ഒരു വിഭാഗം ഹോട്ടല്‍ ഉടമകളുടെ വക സോഷ്യല്‍ മീഡിയ സന്ദേശം. നോമ്പ് കാരണം ഹോട്ടലും ബേക്കറിയും ഒന്നും തുറക്കാത്തതുകൊണ്ട് ആരും മലപ്പുറത്ത് എത്തിപ്പെടരുതെന്ന വാട്‌സ്ആപ്പ് സന്ദേശം നോമ്പുകാലത്ത് പ്രചരിപ്പിക്കുക പതിവാണ്.
അടിസ്ഥാനമില്ലാതെ പടച്ചു വിടുന്ന വിഷം നിറഞ്ഞ വാര്‍ത്തകള്‍ വമിപ്പിക്കാന്‍ അനുവദിച്ചു കൂടാ. മലപ്പുറത്തുകാര്‍ 100 ശതമാനം ഭക്ഷണശാലകള്‍ അടച്ചിടുന്ന മാസമല്ല റമദാന്‍. നോമ്പ് ഇല്ലാത്തവര്‍ക്ക് ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ എല്ലായിടത്തുമുണ്ട്. നോമ്പില്ലാത്തവരും രോഗികളും ഗര്‍ഭിണികളും കുഞ്ഞുങ്ങളുമടക്കമുള്ള, യാത്രക്കാരായി എത്തുന്ന ഞങ്ങളുടെ അതിഥികളെ ഈ വേളയില്‍ ഓര്‍ക്കുന്നു. ഈ പുണ്യമാസത്തില്‍ ഞങ്ങളുടെ നാട്ടില്‍ വന്ന് ആരും വിശന്ന വയറുമായി തിരിച്ചു പോവരുത്.  ഈ നോമ്പുകാലത്ത്  മലപ്പുറം ജില്ലയില്‍  വന്ന് ഹോട്ടല്‍ തപ്പി നടക്കേണ്ട. എന്ന സന്ദേശമാണ് ഹോട്ടലുടമകള്‍ നല്‍കുന്നത്. ഇത്തരം 20ഓളം ഹോട്ടലുകളുടെ പേര് വെളിപ്പെടുത്തിയാണു വാട്‌സ്ആപ്പ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.   ഇത്തരം  കഥകള്‍ മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തല്‍ ലക്ഷ്യമാക്കിയാണ് പ്രചരിപ്പിക്കുന്നത്. ചില നാസ്തികരും യുക്തിവാദി മേലങ്കി ധരിച്ചവരും ഇത്തരം പ്രചാരണങ്ങള്‍ക്ക് ജയ് വിളികളുമായി രംഗത്തുവരാറുമുണ്ട്. ഇപ്രാവശ്യവും ഇത്തരം പ്രചാരണങ്ങള്‍ വരുമെന്നു മുന്നില്‍ കണ്ടാണ് വ്യാജവാര്‍ത്ത വരും മുമ്പേ അത്  പൊളിച്ചടുക്കാന്‍ ജില്ലയിലെ ഹോട്ടലുകാര്‍ മുന്നിട്ടിറങ്ങിയത്.  കേരളത്തെ ഒന്നാകെ ടാര്‍ഗറ്റ് ചെയ്താണ് ഇതുണ്ടാവുന്നതെങ്കിലും മലപ്പുറത്തെ പ്രത്യേകം താറടിച്ചു കാണിക്കാന്‍ ഇത്തരക്കാര്‍ക്ക് അമിത ഉല്‍സാഹം കാണാറുണ്ടെന്നതിനാലാണ് ഹോട്ടലുടമകളുടെ നീക്കം.
Next Story

RELATED STORIES

Share it