kasaragod local

നോഡല്‍ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു

കാസര്‍കോട്:നിയമസഭാ തിരഞ്ഞെടുപ്പ് 2016 ന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നോഡല്‍ ഓഫിസര്‍മാരുടെ യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. വോട്ടവകാശമുള്ള മുഴുവന്‍ വോട്ടര്‍മാര്‍ക്കും പോളിങ് ബൂത്തുകളില്‍ എത്തി സ്വതന്ത്രവും നിര്‍ഭയവുമായി വോട്ട് ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ എ ഒ നുങ് സാങ് ലാംബ ഒമ്പതിന് ജില്ലയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സമ്മതിദായകരെ ബോധവല്‍ക്കരിക്കുന്നതിനുള്ള പരിപാടികളും പെയ്ഡ് ന്യൂസുള്‍പ്പെടെ മാധ്യമ സംബന്ധിയായ പരസ്യങ്ങളുടെ അനുമതി നല്‍കുന്നതും വാര്‍ത്തകളുടെ നിരീക്ഷണവും കേന്ദ്ര നിരീക്ഷകന്‍ വിലയിരുത്തും. യോഗത്തില്‍ നോഡല്‍ ഓഫിസര്‍മാരായ എഡിഎം വി പി മുരളീധരന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവ കുമാര്‍, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ അനില്‍ ബാബു, ജില്ലാ ലോ ഓഫിസര്‍ സീതാരാമ, ഫിനാന്‍സ് ഓഫിസര്‍ കെ കുഞ്ഞമ്പു നായര്‍, ഡെപ്യൂട്ടി കലക്ടര്‍ (എന്‍ഡോസള്‍ഫാന്‍) ഗോവിന്ദന്‍ പലങ്ങാട്, ആര്‍ടിഒ പി എച്ച് സാദിഖ് അലി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ജില്ലാ ഓഫിസര്‍ വി എസ് അനില്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി, വെള്ളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍, മഞ്ചേശ്വരം അഡീഷണല്‍ തഹസില്‍ദാര്‍ ശശിധര ഷെട്ടി, സ്‌പെഷല്‍ തഹസില്‍ദാര്‍ എം രമേന്ദ്രന്‍, സ്വീപ് നോഡല്‍ ഓഫിസര്‍ വി എ ജൂഡി, കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ ജയരാജന്‍ വെക്കത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it