kannur local

നോട്ട് നിരോധന വാര്‍ഷികത്തില്‍ പ്രതിഷേധപ്പെരുമഴ


എന്‍ജിഒഎ  പ്രതിഷേധദിനം ആചരിച്ചുകണ്ണൂര്‍: എന്‍ജിഒ അസോസിയേഷന്‍ പ്രതിഷേധ ദിനം ആചരിച്ചു. കലക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് കെ കെ രാജേഷ് ഖന്ന അധ്യക്ഷത വഹിച്ചു. കെ സുധാകരന്‍, എം പി ഷനിജ്, ടി മോഹന്‍കുമാര്‍, കെ മധു, എ ഉണ്ണികൃഷ്ണന്‍, കെവിഅബ്ദുര്‍ റഷീദ്, കെ വിജയകുമാര്‍ സംസാരിച്ചു..
യൂത്ത് കോണ്‍ഗ്രസ്  കണ്ണൂര്‍: നോട്ട് നിരോധനവും അപക്വമായ ജിഎസ്ടി നടപ്പാക്കലും നരേന്ദ്രമോദിയെ വിഡ്ഢികളുടെ സ്വര്‍ഗത്തിലാക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭ പ്രസിഡന്റ് ജോഷി കണ്ടത്തില്‍. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോട്ട് നിരോധന വാര്‍ഷികം കരിദിനമായി ആചരിച്ച് നടത്തിയ പ്രതിഷേധ പ്രകടനവും കോലംകത്തിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭ മണ്ഡലം വൈസ് പ്രസിഡന്റ് ഒ കെ പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍, ഡിസിസി സെക്രട്ടറി ടി ജയകൃഷ്ണന്‍, കല്ലിക്കോടന്‍ രാഗേഷ്, ജൂബിലി ചാക്കോ, കെ ബിനോജ്, കെ കമല്‍ജിത്ത്, പി ഹരി, വിജേഷ് ആന്റണി സംസാരിച്ചു.
എല്‍ഡിഎഫ് ദുരന്തദിനമായി ആചരിച്ചു കണ്ണൂര്‍: നോട്ടുനിരോധന വാര്‍ഷികം എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ദുരന്തദിനം ആചരിച്ചു. സ്‌റ്റേറ്റ് ബാങ്കിനു മുന്നില്‍ നടത്തിയ സമരം സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുത്തക മുതലാളിമാരെയും കോര്‍പറേറ്റുകളെയും സഹായിക്കാനാണ് മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിനു ഒരുവര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുകുകയാണ്. കള്ളപ്പണം കണ്ടുകെട്ടാനാണ് നോട്ട് നിരോധിച്ചതെന്നാണു മോദി പറയുന്നത്. നിരോധനത്തിന്റെ രണ്ടുദിവസം മുമ്പ് തന്നെ കുത്തക മുതലാളിമാര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ പി സഹദേവന്‍,  നിസാര്‍ അഹമ്മദ്, വി വി കുഞ്ഞികൃഷ്ണന്‍, ഇ പി ആര്‍ വേശാല, താജുദ്ദീന്‍ മട്ടന്നൂര്‍, എ ജെ ജോസഫ്, കെ സി ജേക്കബ്, സന്തോഷ് മാവില സംസാരിച്ചു.
ഐഎന്‍എല്‍ ജനവഞ്ചനാദിനമായി ആചരിച്ചു ഇരിക്കൂര്‍: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ഐഎന്‍എല്‍ ഇരിക്കൂറില്‍ ജനവഞ്ചനാ ദിനമായി ആചരിച്ചു. പ്രസിഡന്റ് പി ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. മടവൂര്‍ അബ്്ദുല്‍ ഖാദര്‍ പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് ക്ഷേമകാര്യ ചെയര്‍മാന്‍ വി അബ്ദുല്‍ ഖാദര്‍, ജില്ലാ സെക്രട്ടറി ടി സി അയ്യൂബ്, കെ വി മൊയ്തു, പി അഷ്‌റഫ്, മാങ്ങാടന്‍ ഖാദര്‍, എം പി ഹനീഫ, ഇസ്്മായില്‍, കെ വി മാമു സംസാരിച്ചു.
മാഹിയിലും പാനൂരിലും കരിദിനംമാഹി: മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്നലെ മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാഹിയിലെ മുഴുവന്‍ ബാങ്കുകള്‍ക്ക് മുന്നിലും കരിങ്കൊടി കെട്ടി. കരിദിനവും ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി. രമേശ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. സത്യന്‍ കേളോത്ത്, കെ മോഹനന്‍, അന്‍സില്‍ അരവിന്ദ്, പി പി ആശാലത നേതൃത്വം നല്‍കി. പാനൂര്‍: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനമായി ആചരിച്ചു. ബസ്സ്റ്റാന്റില്‍ ജനകീയ കോടതി നരേന്ദ്രമോദിയെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്തു. കെ പി ഹാഷിം അധ്യക്ഷത വഹിച്ചു. വി സുരേന്ദ്രന്‍, കെ പി സാജു, പി പി രാജന്‍, സന്തോഷ് കണ്ണംവള്ളി, കെ ഭാസ്‌കരന്‍, സി വി ജലീല്‍,  നേതൃത്വം നല്‍കി.
യൂത്ത്‌ലീഗ് വിഡ്ഢിദിനാചരണംകണ്ണൂര്‍: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഡ്ഢിദിനാചരണം സംഘടിപ്പിച്ചു. നരേന്ദ്ര മോദിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തി പ്രകടനം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി വി ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സമീര്‍ പറമ്പത്ത്, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ഖജാഞ്ചി വി പി വമ്പന്‍, സെക്രട്ടറി അന്‍സാരി തില്ലങ്കേരി, കെ പി താഹിര്‍, കെ പി എ സലീം, മുസ്‌ലിഹ് മഠത്തില്‍ സംസാരിച്ചു. പ്രകടനത്തിന് പി വി ഇബ്രാഹീം, സമീര്‍ പറമ്പത്ത്, മുസ്‌ലിഹ് മഠത്തില്‍, സി പി റഷീദ്, കെ കെ എം ബഷീര്‍, ഷക്കീര്‍ മൗവ്വഞ്ചേരി, കെ എം ഷംസുദ്ദീന്‍, റുക്‌നുദ്ദീന്‍ കവ്വായി, പി സി നസീര്‍, അലി മംഗര, അല്‍ത്താഫ് മാങ്ങാടന്‍, അഷ്‌റഫ് കാഞ്ഞിരോട്, ജലാലുദ്ദീന്‍ അറഫാത്ത്, കെ കെ ഷിനാജ്, കെ സൈനുല്‍ ആബിദീന്‍, തസ്്‌ലീം ചേറ്റംകുന്ന്, റഷീദ് തലായി, സലാം പൊയനാട്, എം എ ഖലീലുര്‍റഹ്്മാന്‍, സമീര്‍ പുന്നാട്, അസ് ലം പാറേത്ത് നേതൃത്വം നല്‍കി.
എന്‍ജിഒയു-കെജിഒഎ പ്രതിഷേധ കൂട്ടായ്മ നടത്തികണ്ണൂര്‍: ജനജീവിതം സ്തംഭിപ്പിച്ച നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എന്‍ജിഒ യൂനിയന്റെയും കെജിഒഎയുടെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന ജീവനക്കാര്‍ ഓഫിസുകളില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കലക്്ടറേറ്റ്, ഡിഡിഇ ഓഫിസ്, ജില്ലാ ആയുര്‍വേദ ആശുപത്രി, പിഡബ്ല്യൂഡി, താലൂക്ക് ഓഫിസ്,  തോട്ടട ഐടിഐ, ഫോറസ്റ്റ് ഓഫിസ്, തലശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍, ജില്ലാ രജിസ്ട്രാഫിസ്, ജനറല്‍ ആശുപത്രി, തളിപ്പറമ്പ് മിനി സിവില്‍ സ്‌റ്റേഷന്‍, ആയുര്‍വേദ കോളജ്, എന്‍ജിനീയറിങ് കോളജ്, പയ്യന്നൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍, കോറോം പോളി ടെക്‌നിക് കോളജ്, പയ്യന്നൂര്‍ ബ്ലോക്കോഫിസ്, കൂത്തുപറമ്പ്് മിനി സിവില്‍ സ്‌റ്റേഷന്‍, മട്ടന്നൂര്‍ ജില്ലാ ട്രഷറി, ഇരിട്ടി താലൂക്ക് ഓഫിസ്, ഏഴോം പഞ്ചായത്ത് ഓഫിസ്, മൊകേരി പഞ്ചായത്താഫിസ്, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് ഓഫിസ്, മാടായി ഐടിഐ, ചിറക്കല്‍ പിഎച്ച്‌സി, ചെങ്ങളായി പഞ്ചായത്ത് ഓഫിസ്, കീഴല്ലൂര്‍ പഞ്ചായത്ത് ഓഫിസ്, അഞ്ചരക്കണ്ടി പഞ്ചായത്ത് ഓഫിസ് തുടങ്ങി നൂറോളം ഓഫിസുകളീല്‍ പ്രതിഷേധകൂട്ടായ്മ നടത്തി. വിവിധ കേന്ദ്രങ്ങളില്‍ എം വി ശശിധരന്‍, സി ലക്ഷ്മണന്‍, എ രതീശന്‍, കെ എം സദാനന്ദന്‍, ടി ഒ വിനോദ് കുമാര്‍, ടി എം അബ്ദുര്‍ റഷീദ്, പി സുഹാസിനി, കെ എം ബാലചന്ദ്രന്‍, കെ ഷാജി, പി പി സന്തോഷ് കുമാര്‍, കെ വി മനോജ് കുമാര്‍, ടി വി സുരേഷ്, രാമകൃഷ്ണന്‍ മാവില, പി ജനാര്‍ദ്ദനന്‍, കെ എം ബൈജു, ജി നന്ദനന്‍, കെ പി ഒ വിനോദ്, ടി ഷറഫുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it