kasaragod local

നോട്ട് നിരോധന വാര്‍ഷികത്തില്‍ നാടെങ്ങും പ്രതിഷേധം



കാസര്‍കോട്്: നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചതിന്റെ ഒന്നാംവാര്‍ഷികദിനമായ ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാടെങ്ങും പ്രതിഷേധം. രാജ്യത്തിന്റെ സര്‍വമേഖലകളിലും നാശംവിതച്ച നോട്ട് നിരോധനത്തിനെതിരെ നാനാതുറകളില്‍ നിന്നുള്ളവരുടെ ശക്തമായ എതിര്‍പ്പാണ് പ്രകടമായത്. സാമ്പത്തിക മേഖലയില്‍ രാജ്യത്തെ പിന്നോട്ട് നയിച്ച നോട്ട് നിരോധനത്തിനെതിരെ ഇന്നലെ രാവിലെ മുതല്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളായിരുന്നു. കോണ്‍ഗ്രസ് കരിദിനമായി ആചരിച്ചു. മുസ്്‌ലിം യൂത്ത് ലീഗ് വിഡ്ഢിദിനമായും ആചരിച്ചു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് എസ്ബിഐ ഹെഡ്ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കൊണ്ടുവന്ന തുഗ്ലക് മോഡല്‍ പരിഷ്‌കാരത്തിന്റെ കെടുതികള്‍ ജനം അനുഭവിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. 50 ദിവസം കൊണ്ട് മല മറിച്ചിടാന്‍ ഇറങ്ങി പുറപ്പെട്ടിട്ട് ഇന്ത്യയെ സാമ്പത്തിക രംഗത്ത് 100 വര്‍ഷം പിറകോട്ടടിച്ചതല്ലാതെ എന്ത് നേടിയെന്ന ചോദ്യത്തിനുമറുപടിപറയാന്‍ മോദിക്കാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടേയും ജെയ്റ്റ്‌ലിയുടേയും മക്കളുടെ കടലാസ് കമ്പനികള്‍ ചു രുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് ഇരട്ടി സമ്പാദിക്കുന്ന ‘അച്ഛാദിന’മാണ് നോട്ട് നിരോധനത്തിന്റെ പ്രധാന നേട്ടം-എംപി പറഞ്ഞു. എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ പി രാഘവന്‍ അധ്യക്ഷത വഹിച്ചു. എ കെനാരായണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി വി ദാമോദരന്‍, പി പി രാജു, അനന്തന്‍ നമ്പ്യാര്‍, പി ജി രാജേഷ്, പി വി പത്മനാഭന്‍, അസീസ്‌കടപ്പുറം, കെ രാമചന്ദ്രന്‍നായര്‍, കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഡ്ഢി ദിനം ആചരിച്ചു. നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി നരേന്ദ്ര മോദിക്ക് പ്രതീകാത്മകമായി വിഡ്ഢിപട്ടംചാര്‍ത്തി. ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം  സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. നാസര്‍ ചായിന്റടി അധ്യക്ഷത വഹിച്ചു ടി ഡി കബീര്‍ തെക്കില്‍, യൂസഫ് ഉളുവാര്‍, എം എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാ ല്‍, സൈഫുള്ള തങ്ങള്‍, ഹാരിസ് തൊട്ടി, റഊഫ് ബായിക്കര, സിദ്ദീഖ് സന്തോഷ് നഗര്‍, ബദറുദ്ദീന്‍ കാഞ്ഞങ്ങാട്, സഹീദ് വലിയപറമ്പ, ഗോള്‍ഡന്‍ റഹ്മാന്‍, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദ് കുഞ്ഞി, പെരുമ്പള, എം ബി ഷനവാസ്, അബൂബക്കര്‍ കണ്ടത്തില്‍, അബ്ബാസ് കൊളച്ചെപ്പ്, ഹാഷിം ബംബ്രാണി, അജ്മല്‍ തളങ്കര, നൗഫല്‍ തായല്‍, ഹാരിസ് തായല്‍, സി ഐ എ ഹമീദ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it