Flash News

നോട്ട് നിരോധനവും ജിഎസ്ടിയും പിന്‍വലിക്കണം: ലാലു



പട്‌ന: പൊള്ളയായ വാഗ്ദാനം നല്‍കുന്ന സര്‍ക്കാരാണു കേന്ദ്രം ഭരിക്കുന്നതെന്നു ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ജനങ്ങളെ ബാധിച്ച വലിയ വിപത്തായ ജിഎസ്ടിയും നോട്ട് നിരോധനവും ബിജെപി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. നോട്ട് നിരോധനവും ജിഎസ്ടിയും തെറ്റായ തീരുമാനമായിരുന്നെന്നു സര്‍ക്കാരിനു ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാലാണു ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളുടെ ജിഎസ്ടി നിരക്ക് ഈയിടെ കുറച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനം നല്‍കുകയാണെന്നു നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കു തുല്യമായ സാഹചര്യമാണ്. വ്യക്തമായ ധാരണയില്ലാതെ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ രാജ്യത്തൊട്ടാകെ അതിന്റെ അനന്തരഫലം അനുഭവിക്കുകയാണ്- ലാലു വാര്‍ത്താ ലേഖകരോടു പറഞ്ഞു. രാജ്യത്ത് ഏകാധിപത്യ ഭരണമാണു നിലവിലുള്ളത്. സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ തീരുമാനങ്ങള്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it