wayanad local

നോട്ട് നിരോധനത്തിന് ഒരാണ്ട് : പ്രക്ഷോഭ പരിപാടികളുമായി വിവിധ സംഘടനകള്‍



കല്‍പ്പറ്റ: രജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കിയ നോട്ട് നിരോധനത്തിന് ഒരു വര്‍ഷം തികയുന്ന ഇന്ന് ജില്ലയില്‍ കേന്ദ്ര നടപടിക്കെതിരേ പ്രതിഷേധമിരമ്പും. നിരവധി സംഘടനകളാണ് ജനജീവിതത്തെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ട നോട്ട് നിരോധന നടപടിക്കെതിരേ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. വിളനാശവും വിലസ്ഥിരതയില്ലായ്മയും കാരണം നടുവൊടിഞ്ഞ ജില്ലയുടെ കാര്‍ഷിക മേഖലയെ പാടെ തകര്‍ക്കുന്നതായിരുന്നു നോട്ട് നിരോധനം. എന്തിനെന്നു പോലും അറിയാതെ തിലതിരിഞ്ഞ തീരുമാനത്തിനെതിരെ ജനം തീരാ ദുരിതങ്ങള്‍ സഹിച്ചു. നിരോധനം നിലവില്‍ വന്ന ദിവസം മുതല്‍ ഇപ്പോഴും തുടരുന്ന ദുരിതം മാസങ്ങളോളം വിവിധ പ്രക്ഷോഭങ്ങളായി മാറി. കര്‍ഷകരും വ്യാപാരികളും മുതല്‍ വിദ്യാര്‍ഥികള്‍ വരെ പ്രക്ഷോഭപരിപാടികളുമായി രംഗത്തിറങ്ങി. സംഘപരിവാര സംഘടനകളൊഴികെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധത്തില്‍ അണി ചേര്‍ന്നു. ഒടുവില്‍ ദുരിതങ്ങള്‍ മാത്രം ബാക്കിയാക്കി നിരോധനത്തിന് ഒരു വര്‍ഷം തികയുന്ന വേളയിലാണ് നടപടിക്കെതിരെ വീണ്ടും ശക്തമായ പ്രതിഷേധമുയരുന്നത്. കരിദിനാചരണം,  പ്രധാനമന്ത്രിക്ക് വിഡ്ഢിപട്ടം ചാര്‍ത്തല്‍ തുടങ്ങിയ വ്യത്യസ്ത പ്രതിഷേധ പരിപാടികളാണ് വിവിധ സംഘടനകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it