നോട്ട് നിരോധനം: രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ
BY kasim kzm2 Sep 2018 1:52 AM GMT
kasim kzm2 Sep 2018 1:52 AM GMT
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. പരാജയപ്പെട്ട സര്‍ക്കാരിന്റെ വന്‍ പരാജയമായ തീരുമാനമായിരുന്നു നോട്ട് നിരോധനമെന്നു വാജ്പേയി മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ നിന്നുള്‍പ്പെടെ എത്തുന്ന നിരോധിച്ച നോട്ടുകളുടെ കണക്ക് കൂടി പുറത്തുവന്നാല്‍ നോട്ട് നിരോധനം എത്ര മണ്ടത്തരമായിരുന്നുവെന്നു വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം കൊണ്ട് മോദി ലക്ഷ്യം വച്ച ഒന്നും സാധ്യമായില്ലെന്നും യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി.അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന് എന്നിവിടങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും നിരോധിച്ച ഇന്ത്യന്‍ രൂപ ഇനിയും വരാനുണ്ട്. അവയുടെ കൂടി കണക്ക് പുറത്തുവന്നാല്‍ നോട്ട് നിരോധനം വമ്പന്‍ പരാജയമായിരുന്നെന്നു കൂടുതല്‍ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.നോട്ട് നിരോധനം കൊണ്ടാണ് നികുതിദായകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതെന്ന അരുണ്‍ ജെയ്റ്റ്ലിയുടെ അവകാശവാദം ശുദ്ധ അസംബന്ധമാണ്. ഓരോ വര്‍ഷവും നികുതിദായകരുടെ എണ്ണം കൂടാറുണ്ട്. ഇത് നോട്ട് നിരോധനം കൊണ്ടുണ്ടായ പ്രതിഭാസമല്ലെന്നും അദ്ദേഹം തെളിവ് സഹിതം ചൂണ്ടിക്കാട്ടി. നോട്ട് നിരോധിച്ചുകൊണ്ട് മോദി നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ച ഒരു ലക്ഷ്യവും കൈവരിക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാന്‍ നല്ല അവസരം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രചാരണത്തില്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാവുമെന്നും സിന്‍ഹ വ്യക്തമാക്കി.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT