Flash News

നോട്ട് നിരോധനം കൊണ്ട് രാജ്യത്ത് നേട്ടമുണ്ടാക്കിയത് മുതലാളിത്വ കേന്ദ്രീകൃത ശക്തികള്‍: എസ്ഡിപിഐ

നോട്ട് നിരോധനം കൊണ്ട് രാജ്യത്ത് നേട്ടമുണ്ടാക്കിയത് മുതലാളിത്വ കേന്ദ്രീകൃത ശക്തികള്‍: എസ്ഡിപിഐ
X
[caption id="attachment_299515" align="aligncenter" width="560"] ഫോട്ടോ: നവംബര്‍ എട്ട് വിചാരണാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ്ണ സംസ്ഥാന സമിതി അംഗം ജ്യോതിഷ് പെരുമ്പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.[/caption]

പത്തനംതിട്ട: നോട്ട് നിരോധനത്തിന്റെ നേട്ടം കൊയ്തത് മുതലാളിത്വ കേന്ദ്രീകൃത ശക്തികളാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജ്യോതിഷ് പെരുമ്പുളിക്കല്‍. നവംബര്‍ എട്ട് വിചാരണാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ഇതിന്റെ കെടുതികള്‍ അനുഭവിക്കുന്നത് സധാരണ ജനങ്ങളാണ്. നോട്ട് നിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു കാര്യവും ഇതുവരെ നടപ്പാക്കിയിട്ടില്ല. പാരഡൈസ് പേപ്പര്‍ പുറത്തുവിട്ട 714 പേരുടെ ലിസ്റ്റില്‍ കേന്ദ്രവ്യോമയാന പ്രതിരോധ മന്ത്രി ആര്‍ കെ സിന്‍ഹ ,എംപിയായ ബിഹാറിലെ ബിജെപി നേതാവ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടും യാതൊരു നടപടിയും എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവുന്നില്ലന്നും ജ്യോതിഷ് പെരുമ്പുളിക്കല്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍, സെക്രട്ടറി മുഹമ്മദ് അനീഷ്, അറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സാലിം, ജനറല്‍ സെക്രട്ടറി സി പി നസീര്‍, സെക്രട്ടറി നാസര്‍, തിരുവല്ല മണ്ഡലം പ്രസിഡന്റ് താജുദീന്‍ നിരണം, ജനറല്‍ സെക്രട്ടറി സിയാദ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തംഗം ഷാജി അയത്തിക്കോണില്‍, എസ്ഡിറ്റിയു ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി പാറല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it