palakkad local

നോട്ട് നിരോധനം : കേന്ദ്രസര്‍ക്കാരിന് താക്കീതായി പ്രതിഷേധം



പാലക്കാട്: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സമ്മാനിച്ച നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്നലെ ജില്ലയില്‍ എമ്പാടും വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടികളും ബാങ്കിങ് സംഘടനകളും സര്‍വീസ് സംഘടനകളും പ്രതിഷേധ പരിപാടികല്‍ സംഘടിപ്പിച്ചു. നോട്ട് നിരോധനം നിലവില്‍ വന്ന 2016 നവംബര്‍ എട്ടു മുതല്‍ ഇന്നലെ വരെ ജനം അനുഭവിച്ച കഷ്ടപ്പാടിന്റെ ദുരിതത്തിന്റെയും ഓര്‍മ പുതുക്കലും കൂടിയായി പ്രതിഷേധ പരിപാടികള്‍. നോട്ട് നിരോധനത്തിന്റെ തൊട്ടടുത്ത ദിവസം മുതല്‍ തന്നെ പല പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിന്റെ തുടര്‍ച്ച കുടിയായിരുന്നു ഇന്നലത്തെ പരിപാടികള്‍. യുഡിഎഫ് ജില്ലാകമ്മിറ്റി നോട്ട് നിരോധന വാര്‍ഷിക ദിനത്തില്‍ കരിദിനമാചരിച്ചു. യൂത്ത് ലീഗ് ഒറ്റപ്പാലത്ത് ജനകീയ കോടതി പരിപാടി സംഘടിപ്പിച്ചു. എന്‍ജിഒ, കെജിഒഎ സംയുക്തമായി സിവില്‍സ്റ്റേഷന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എസ്ഡിപിഐ വിചാരണ ദിനമായി ആചരിച്ചു. കോണ്‍ഗ്രസ്സും കെഎസ് യുവും വിവിധ പ്രതിഷേധ പരിപാടികള്‍ മണ്ഡലം-പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിഐടിയു, വിവിധ സര്‍വീസ് സംഘടനകള്‍ എന്നിവയുമായി സഹരിച്ച് ദുരന്ത വാര്‍ഷിക ദിനമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി സംവാദവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. നോട്ടു നിരോധനം സാമ്പത്തിക അടിയന്തരാവസ്ഥയുടെ ഒരു വര്‍ഷം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ചെര്‍പ്പുളശ്ശേരി ടൗണില്‍ പ്രക്ഷോഭ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൗരന്മാര്‍ക്കുമേല്‍ അമിതാധികാരം പ്രയോഗിച്ച് നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് മോഡി സര്‍ക്കാര്‍. ഫാഷിസ്റ്റ് ഭരണകൂട വഞ്ചനക്കും കോര്‍പ്പറേറ്റ് കൊള്ളക്കുമെതിരെ ജനരോഷം ശക്തിപ്പെടണമെന്നും അദ്ദേഹം ആവശ്വപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി വി വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം ജോസഫ് ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എം സുലൈമാന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി ലുഖ്മാന്‍, ജില്ലാ സെക്രട്ടറി എം പി മത്തായി മാസ്റ്റര്‍, ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, മണ്ഡലം പ്രസിഡന്റ് ഡോ.എം മണി, മണ്ഡലം സെക്രട്ടറി ലത്തീഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it